കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് മകൾ നൽകിയ പരാതിയിൽ പറയുന്നു. വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവന്തപുരം: പള്ളിക്കലിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. കിടപ്പുരോഗിയായ എഴുപത്തിരണ്ടുകാരിയെയാണ് നാൽപ്പത്തിയഞ്ചുകാരനായ മകൻ ബലാത്സംഗത്തിനിരയാക്കിയത്. പ്രതി മദ്യലഹരിയിലായിരുന്നു.
വയോധികയുടെ മകളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.