ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ചതുപ്പില്‍ കുടുങ്ങിയ കുതിരയെ രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. യുകെയിലെ പോവിസിലെ ബ്രെക്കോണില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുതിര വയലില്‍ കുടുങ്ങുകയായിരുന്നെന്ന് മിഡ് ആന്‍ഡ് വെസ്റ്റ് വെയില്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു.
ഏകദേശം 1.7 മീറ്റര്‍ വലിപ്പമുള്ള 20 വയസ്സുള്ള മൃഗത്തെ ഏകദേശം നാലടി ചെളിയില്‍ നിന്നുമാണ് പൊക്കിയെടുത്തത്. അഗ്‌നിശമന സേനയുടെ പോണ്ടര്‍ഡാവെ ആസ്ഥാന മായുള്ള മൃഗ രക്ഷാസംഘം ബ്രെകോണ്‍ സ്റ്റേഷനിലെ ഫയര്‍ ക്രൂവിന്റെ സഹായ ത്തോടെ ഒരു രക്ഷാപ്രവര്‍ത്തന പദ്ധതി തയ്യാറാക്കി. കുതിരയുടെ പിന്‍കാലുകളി ലൊന്ന് ചെളിയില്‍ കുടുങ്ങിയിരിക്കുകയും അതെടുക്കാനുള്ള ശ്രമത്തില്‍ ചതുപ്പില്‍ വീണു പോകുകയുമായിരുന്നു. സ്വയം മോചിപ്പിക്കാനുള്ള ശ്രമത്തില്‍ അത് തളര്‍ന്നിരിക്കുകയും ചെയ്തു.
സാല്‍വേജ് ഷീറ്റുകള്‍, സ്ലൈഡ് മാറ്റ്, സ്‌ട്രോപ്പുകള്‍, ചട്ടുകങ്ങള്‍ എന്നിവ ഉപയോഗി ച്ചാണ് കുതിരയെ രക്ഷപ്പെടുത്തിയത്. അതിന് ശേഷം, കുതിരയെ അതിന്റെ ഉടമയുടെയും സംഭവസ്ഥലത്തുണ്ടായിരുന്ന മൃഗഡോക്ടറുടെയും സംരക്ഷണയില്‍ ഏല്‍പ്പിച്ചു. ഉച്ചയ്ക്ക് 2.10ഓടെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയത്. നീണ്ടതും കടുത്തതുമായ പ്രയത്‌നത്തിനൊടുവിലായിരുന്നു അതിനെ കരയില്‍ കയറ്റിയത്.