Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാടുകടത്തിയവരെ സ്വീകരിക്കാൻ തയ്യാറായില്ല; മുഴുവൻ ദക്ഷിണ സുഡാൻ പൗരൻമാരുടേയും വിസ റദ്ദാക്കി അമേരിക്ക


വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ആ രാജ്യത്തു നിന്നുള്ള മുഴുവന്‍ ആളുകളുടെയും വിസ റദ്ദാക്കി ട്രംപ് ഭരണകൂടം.അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ മുന്നറിയിപ്പു നല്‍കിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാന്‍ ഇതു ലംഘിച്ചതോടെയാണ് കടുത്ത നടപടി.

നിലവില്‍ യു.എസ് വിസ കൈവശം വച്ചിരിക്കുന്നവരുടെ വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാല്‍ ഈ നടപടികള്‍ പുനപരിശോധിക്കാന്‍ തങ്ങള്‍ തയാറാകുമെന്നും അദേഹം പറഞ്ഞു.

2011 ല്‍ സുഡാനില്‍ നിന്ന് വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാന്‍. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് രാജ്യം ആഭ്യ ന്തര കലാപം നേരിടുകയാണ്.ഇതുവരെ നാല് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ദക്ഷിണ സുഡാനിലെ എംബസിയില്‍ നിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാര്‍ എത്രയും പെട്ടെന്ന് മടങ്ങണമെന്ന് മാര്‍ച്ച് എട്ടിന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.


Read Previous

പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ച പുതിയ പാമ്പൻ പാലത്തിന് തകരാർ; കപ്പലിനായി ഉയർത്തിയ പാലം താഴ്ത്താനായില്ല

Read Next

വഖഫ് ഭേദഗതി; നിയമ നടപടികൾ ഏകോപിപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്, കപിൽ സിബലുമായി ഇന്ന് ചർച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »