Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരാതി അന്വേഷിക്കാൻ സ്റ്റേഷനിലെത്തി; വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം ധരിപ്പിച്ച് നിർത്തി, പൊലീസിനെതിരെ ചേർത്തല സ്വദേശി ബാബുരാജ്


ആലപ്പുഴ: തനിക്കെതിരായ പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൊടിയ പീഡനം നേരിട്ടതായി ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജ്. അകാരണമായി പൊലീസ് മർദിച്ചെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നും ബാബുരാജ് പറയുന്നു. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നൽകി ഒൻപതു മാസം പിന്നിട്ടിട്ടും നടപടിയില്ലെന്നും ആരോപണമുണ്ട്.

തനിക്കെതിരെ ഉള്ള പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് മർദ്ദിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നുമാണ് പരാതി. ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജിനാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ വച്ച് ദുരനുഭവം ഉണ്ടായത്. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി. പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും ജില്ലാ പൊലീസ് മേധാവിക്കും ഉൾപ്പെടെ പരാതി നൽകിയിട്ട് ഒൻപത് മാസം കഴിഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2004 നവംബർ നാലിന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം. ബാബു രാജിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. ഇക്കാര്യം അന്വേഷിക്കാൻ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മർദനമെന്ന് ബാബു രാജ് പറയുന്നു. സജീഷിന്റെ ബന്ധുവിനെതിരെ പരാതി നൽകിയതിലെ വൈരാഗ്യമാണ് കാരണമെന്നും ബാബുരാജ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ബാബുരാജ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ നൽനാകില്ലെന്നായിരുന്നു മറുപടി.


Read Previous

നേപ്പാളില്‍ ജെന്‍ സി സമരം കത്തുന്നു; 19 മരണം; ആഭ്യന്തര മന്ത്രി രാജിവച്ചു

Read Next

35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ് യുവതി, സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »