Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജൂഡീഷ്യറിയെ അപമാനിച്ചാല്‍ തലകള്‍ ഉരളും; കോപ്പികൾ പിടിച്ചെടുക്കണം, ഗൂഢാലോചനയെന്ന് സുപ്രീം കോടതി. എന്‍.സി.ഇ.ആര്‍.ടി വിവാദത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി എട്ടാംക്ലാസ് പാഠ പുസ്തകത്തിലെ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള പാഠ ഭാഗം സുപ്രീം കോടതി നിരോധിച്ചു. ഒരു രീതിയിലും ഈ ഭാഗങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രിന്റ് കോപ്പികള്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി.

സംഭവത്തില്‍ കടുത്ത നടപടിയുമായി മുന്നോട്ടു പോകാനാണ് സുപ്രീം കോടതിയുടെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയ്ക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ് താഴ്ത്തി ക്കെട്ടാന്‍ വലിയ ഗൂഢാലോചയുണ്ടെന്നും ഉത്തരവാദികളുടെ തലകള്‍ ഉരുളുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞു. സംഭവത്തില്‍ നിരുപരാധികം മാപ്പ് പറയുന്നുവെന്ന് കേന്ദ്രം അറിയിച്ചു. വിവാദമായ പാഠ ഭാഗം തയാറാക്കിയ രണ്ട് പേരെ ഇനി ഒരു ഉത്തരവാദിത്വവും ഏല്‍പിക്കിലെന്നും കേന്ദ്രം വ്യക്തമാക്കി.

ജുഡീഷ്യറിയെ അപമാനിക്കാനുള്ള നീക്കം കണക്ക് കൂട്ടിയുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകള്‍ കെട്ടി കിടക്കുന്നതിനെ കുറിച്ച് പറയുന്നു. എന്നാല്‍ എത്ര കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നു. അതൊന്നും പറയാതെയാണ് പാഠ ഭാഗം തയാറാക്കിയത്. ജൂഡീഷ്യറിക്ക് നേരെ വെടി ഉതിര്‍ക്കുകയും ജുഡീഷ്യറിയുടെ രക്തം ഒഴുക്കുകയുമാണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഉത്തരവാദികളെ കണ്ടെത്തിയേ മതിയാകൂ എന്നും തലകള്‍ ഉരുണ്ടേ മതിയാകൂവെന്നും കോടതി പറഞ്ഞു. ജൂഡീഷ്യറി മൗലികാവകാശങ്ങളുടെ സംരക്ഷകരാണ്. അഴിമതി നടത്തിയ ഉന്നത ഉദ്യോ ഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്.

Heads will roll if the judiciary is insulted; copies should be confiscated, it’s a conspiracy, says Supreme Court. Central government apologizes unconditionally in NCERT controversy


Read Previous

അമേരിക്കൻ പടക്കപ്പലുകളെ തകർക്കാൻ ചൈനീസ് മിസൈൽ; യുദ്ധഭീതിക്കിടെ സൂപ്പർസോണിക് മിസൈലുമായി ആയുധനീക്കം ഊർജിതമാക്കി ഇറാൻ; പശ്ചിമേഷ്യയിൽ പോർവിളി മുറുകുന്നു, എണ്ണ കയറ്റുമതിയിൽ വൻ വർധന.

Read Next

മുൻ എംബസി സ്കൂൾ ജീവനക്കാരന്‍ അബൂബക്കർ ഹാജി നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »