പ്രവാസി മലയാളി സൗദിയില്‍ മരണപ്പെട്ടു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന് ആണ് സൗദി ദമ്മാമില്‍ മരിച്ചത്. ഹൃദയാഘാത മാണ് മരണകാരണം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായി രുന്നു.

സൗദിയിലെ ജീവകാരുണ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും. പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്, റംസി റഹ്മാന്, ആയിഷ എന്നിവര്‍ മക്കളാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 13 ന് പ്രവാസി മലയാളി സൗദിയില്‍ കുത്തേറ്റ് മരണപ്പെട്ടിരുന്നു. തൃശൂര്‍ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു അഷ്റഫിന് കുത്തേറ്റത്.
റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോളായിരുന്നു ആക്രമണം നടന്നത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ കുത്തേറ്റ അഷ്റഫിനെ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും 14 ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. നേരത്തെ മൂന്ന് വര്‍ഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പുതിയ വിസയിലെത്തി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ – ഷഹാന. പിതാവ് – ഇസ്മയില്‍. മാതാവ് – സുഹറ. സഹോദരന് – ഷനാബ്