ഹൃദയാഘാതം: തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ അസീറില്‍ നിര്യാതനായി


അബഹ: തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ അസീര്‍ പ്രവശ്യയില്‍ നിര്യാതനായി. ഇത്തിക്കുന്നത്ത് കുഞ്ഞിമോന്റെ മകന്‍ ഷാജി (47)യാണ് ഹൃദയാഘാതം തരീബില്‍ മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് മദ്ദ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അബഹയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ബൂഫിയയില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. 10 മാസംമുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.

ഭാര്യ: റസിയ. മക്കള്‍: മുഹ്‌സിന, അന്‍സില്‍.


Read Previous

മല പോലെ ഉയർന്നു നിന്ന് പുഴ പോലെ ഒരു പ്രവാഹമായി ഒഴുകി; പുലരിയുടെ പ്രശാന്തിയും മധ്യാഹ്നത്തിന്റെ തീഷ്ണതയും കാലത്തിന്റെ രാഗവുമായിരുന്നു ബാഫഖി തങ്ങള്‍: ടി.എ. അഹമ്മദ് കബീർ.

Read Next

സക്കറിയ വാടാനപ്പള്ളി” ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച നേതാവ്: റിയാദ് കെ.എം.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »