Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം: ചാവക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി


റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എ ച്‌ മുഹമ്മദ് തിരുവത്ര (52) ഹൃദയാഘാതം മൂലം റിയാദി ൽ നിര്യാതനായി. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പതിനാറു വർഷമായി സൗദി അറേബ്യയിലെ സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പിഡിപിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവി ലെ പിസിഎഫ് തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നു.

സഹോദരൻ ഹസൻ എച്, ബന്ധുക്കളായ ഹംസ, അസർ എന്നിവർ റിയാദിൽ ഉണ്ട്. ഭാര്യ സക്കീന, ഏക മകൻ അൽത്താഫ് എ മുഹമ്മദ്, കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും, നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററും സംയുക്തമായി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പിൽ, മുസ്തഫ ബിയൂസ്, ഷാജഹാൻ ചാവക്കാട്, കബീർ വൈലത്തൂർ എന്നിവർ രംഗത്തുണ്ട്.


Read Previous

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം; വെടിനിർത്തൽ അവസാനിച്ചെന്ന് താലിബാൻ

Read Next

ഞങ്ങളെ അങ്ങോട്ട് വരുത്തരുത്?; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; ബോംബ് എറിഞ്ഞെന്നത് കള്ളക്കഥ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »