ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് സൗദിയിലെ ജുബൈലില്‍ നിര്യാതയായി


ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാത യായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി (34) യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാ സ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ നായില്ല. ഹൃദയാഘാതമാണ് മരണ കാരണം.

ഭര്‍ത്താവ്: ശ്രീകുമാര്‍. മകള്‍: ദേവിക( ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).


Read Previous

ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

Read Next

ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »