ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ സൗദിയിലെ ജിസാനില്‍ നിര്യാതനായി


ജിസാൻ: സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ബൈഷ് ഏരിയ പ്രസിഡന്റുമായ മലപ്പുറം എടരിക്കോട് സ്വദേശി പരുത്തികുന്നൻ കോമു ഹാജി (53) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ജിസാനിൽ നിര്യാതനായി.

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി ച്ചെങ്കിലും മരിക്കുകയായിരുന്നു. 20 വർഷമായി റാബഖ്, ജിസാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജറായിരുന്നു. കെ.എം.സി.സി വേദികളിൽ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം.


Read Previous

ഇന്ത്യയും സൗദിയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു

Read Next

അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച രണ്ടു തവണ; വിവാദം കൊഴുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »