ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ ചതു ര്‍ഥി ആഘോഷത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താല്‍ക്കാലികമായി നിര്‍മിച്ച പന്തലില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
കളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ തിരികെ വീട്ടിലേക്കു പോയി. വീട്ടിലെത്തി യതോടെ അസ്വസ്ഥത കൂടി. അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ അല്‍പനേരത്തിനു ശേഷം മരണ ത്തിനു കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
