Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയപൂർവ്വം കേളി’ തിരുനെല്ലി ബഡ്സ് പാരഡൈസ് സെപഷ്യൽ സ്കൂളിലും


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനമായ ‘ഹൃദയപൂർവ്വം കേളി’യുടെ (ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതി) ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സെപഷ്യൽ സ്ക്കൂളിലെ കുട്ടികൾക്കുള്ള ഭക്ഷണ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു.

വാർഡ് മെമ്പർ വസന്തകുമാരി അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല, പൊതുപ്രവർത്തകരായ ബിജു കുഞ്ഞിമോൻ, സക്കീർ, കേളി കലാസാംസ്കാരിക വേദി മുസഹ്മിയ ഏരിയ കമ്മിറ്റി അംഗം നൗഷാദ്, എന്നിവർ സംസാരിച്ചു. കേളി മുൻ പ്രവർത്തകൻ പൗലോസ് സ്വാഗതവും ബഡ്സ് സ്കൂൾ അദ്ധ്യാപകൻ ആഷിഖ് നന്ദിയും പറഞ്ഞു.

സമൂഹത്തിൻ്റെ പ്രത്യേക പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേർത്തു നിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂർവ്വംകേളി’. അഗതി, അനാഥ മന്ദിരങ്ങളിലും, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിലുമാണ് പദ്ധതിയിൽ നിന്നും ഭക്ഷണം നൽകി വരുന്നത്.

കഴിഞ്ഞ നാലു വർഷമായി വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിൽ അൻപത് കുട്ടികളാണ് പഠിക്കുന്നത്. വിവിധ തരത്തിൽ വൈകല്യങ്ങളുള്ള കുട്ടികൾ ഭൂരിഭാഗവും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ രണ്ടാഴ്ചത്തെ ഭക്ഷണമാണ് കേളി വിതരണം ചെയ്യുന്നത്. വിവിധ തരത്തിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾ കേരളീയം പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത സ്കൂളു കൂടിയാണ് തിരുനെല്ലി ബഡ്സ് പാരഡൈസ്.

ഫോട്ടോ : പൊതിച്ചോർ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിക്കുന്നു.


Read Previous

ഒ ഐ സി സി പാലക്കാട് ജില്ലക്ക് നവ നേതൃത്വം; ശിഹാബ് കരിമ്പാറ പ്രസിഡണ്ട്.

Read Next

റിയാദ് കെഎംസിസി ക്ക് പുതിയ നേതൃത്വം, സി പി മുസ്തഫ വീണ്ടും പ്രസിഡണ്ട്‌, ഷുഹൈബ് പനങ്ങാങ്ങര ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »