മുംബൈ: മുംബൈയിൽ കനത്തമഴ തുടരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

താനെ, റായ്ഗഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർ ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്.
പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ന് സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.
- പാക് ഭീകരകേന്ദ്രങ്ങൾ ഭാരതം ഭസ്മമാക്കി, ഓപ്പറേഷൻ സിന്ദൂറിലെ വിജയം സ്ത്രീകൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
- ‘ആ ബ്ലാക്മെയിലിംഗ് ചെലവാകില്ല, ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട’; പാകിസ്ഥാന് ശക്തമായ താക്കീത് നല്കി പ്രധാനമന്ത്രി
- വെള്ളക്കുപ്പായം അഴിച്ച് ഇതിഹാസം: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി
- ദൈവ ദശകം “ആലാപന മത്സരം സംഘടിപ്പിക്കുന്നു. രെജിസ്ട്രേഷൻ പുരോഗമിക്കുന്നു.
- പാക് ഇന്റലിജന്‍സ് വ്യാജ നമ്പറിൽ നിന്ന് കോളുകൾ എത്തുന്നു; നമ്പർ സഹിതം പുറത്തുവിട്ട് മുന്നറിയിപ്പുമായി സൈന്യം