
മക്ക: സൗദിയില്‍ കാലാവസ്ഥ മാറിമറിഞ്ഞു മക്കയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രാത്രി ഒരു മണി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹറമിലും പരിസര ങ്ങളിലും രാവിലെ കനത്ത മഴ പെയ്തു. ഹറമില്‍ വന്‍ജന തിരക്കുണ്ടെങ്കിലും മഴയെ വകവെക്കാതെ തീര്‍ഥാടകര്‍ ഉംറ ചെയ്യുകയാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ പരിസരവാസികളും തീര്‍ഥാടകരും ജാഗ്രത പാലിക്കണമെന്ന് കാലാ വസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. മഴയും റമദാനും ഹറമും ഒന്നിച്ച് ലഭിച്ചെന്ന ആഹ്ലാദത്തില്‍ പലരും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ജിദ്ദയിൽ മഴ പെയ്തു തുടങ്ങിയത്. ജിദ്ദയുടെ പല ഭാഗത്തും മഴ പെയ്യുന്നുണ്ട്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ന് സ്കൂളുകൾക്ക് അതികൃതര്‍ അവധി പ്രഖ്യാപിച്ചിരുന്നു.