Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതുമഴൈ” പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു


ദുബായ്: യുഎഇയിലെ പുതുവത്സരാഘോഷവേളയില്‍ മഴ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും പുതുത്സര ദിനമായി ഇന്ന് പലയിടങ്ങളിലും ശക്തമായ മഴ പെയ്തു. പൊതു അവധി ദിനമായ ഇന്ന് പുതുവത്സര ദിനം ആഘോഷിക്കാനുള്ള സ്വദേശികളുടെയും വിദേശികളുടെയും പദ്ധതിക്ക് ഇത് തിരിച്ചടിയയി. ദുബായ്, ഷാര്‍ജ. ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലാണ് മഴ കാര്യമായി പെയ്തത്. ഇവിടങ്ങളിലെല്ലാം രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. പലയിടങ്ങളിലും താപനില കുത്തനെ താഴ്ന്നത് തണുപ്പിന്റെ ശക്തികൂട്ടി.

രാജ്യത്ത് പ്രത്യേകിച്ച് വടക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച പ്രവചനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം, ദുബായ്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച ചെറിയ തോതിലുള്ളതോ ശക്തമോ ആയ മഴ പെയ്തായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ദുബായിലെ വേള്‍ഡ് ഐലന്‍ഡ്സ്, അജ്മാനിലെ സോറ ഏരിയ, ഉമ്മുല്‍ ഖുവൈനിലെ അല്‍ സലാമ, ഷാര്‍ജയിലെ അല്‍ ഹംരിയ, എമിറേറ്റ്സ് റോഡ്, വാസിത് എന്നിവിടങ്ങളി ലാണ് കാര്യമായ മഴ പെയ്തത്. സ്റ്റോം സെന്ററിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഈ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ഇന്ന് പകല്‍ മുഴുവന്‍ നേരിയതോ മിതമായതോ ആയ കാറ്റും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഇത് പൊടിപടലങ്ങള്‍ ഉയരാനും ചില പ്രദേശങ്ങളില്‍ അന്തരീക്ഷ കാഴ്ച കുറയാനും കാരണമായി. റാസല്‍ ഖൈമയിലെ ജബല്‍ ജൈസിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 9.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇടയ്ക്കിടെ ശക്തമായി മണിക്കൂറില്‍ 50 കി.മീ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ 9 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുന്നതിനാല്‍ കടല്‍ ചില സമയങ്ങളില്‍ വളരെ പ്രക്ഷുബ്ധമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജനുവരി 3 വെള്ളിയാഴ്ച രാവിലെ 8 വരെ ഈ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, നാളെ (ജനുവരി 2, വ്യാഴം) യുഎഇയിലെ കാലാവസ്ഥ വടക്കന്‍, കിഴക്കന്‍, തീരപ്രദേശങ്ങളില്‍ മേഘാവൃതം ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെയും മഴ പെയ്യാനും താപനിലയില്‍ കാര്യമായ കുറവുണ്ടാകാനും സാധ്യതയുണ്ട്. നാളെ കടലില്‍ കാറ്റ് മിതമായതോ സജീവമായതോ ചിലപ്പോള്‍ ശക്തമായതോ ആയിരിക്കും. ഇത് കരയില്‍ പൊടിപടലങ്ങള്‍ വീശാന്‍ ഇടയാക്കും.


Read Previous

വർഷാരംഭം കളറാക്കി വേൾഡ് മലയാളി ഫെഡറേഷൻ

Read Next

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പിലാക്കി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »