Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മക്കയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത ഇടിയും മഴയും; ഉംറ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സൗദി, അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാവൂ, സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പത്തോളം പേര്‍ മഴക്കെടുതികളില്‍ പെട്ട് മരണപ്പെട്ടു, ശക്തമായ കാറ്റില്‍ വാഹനത്തിന് മുകളില്‍ വന്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു.


മക്ക: പുണ്യസ്ഥലമായ മക്കയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത മഴയെത്തുടര്‍ന്ന് ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പ്രതികൂല കാലാവസ്ഥയില്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവരും ജാഗ്രതയും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ഥാട കര്‍ മഴക്കെടുതികളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം. ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, എസ്‌കലേറ്ററുകളും ഇടനാഴികളും ഉപയോഗിക്കുമ്പോള്‍ പ്രത്യേകം സൂക്ഷ്മത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക തുടങ്ങിയവ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

ഇടിമിന്നലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഈ മേഖലയെ ബാധിക്കുന്നതിനാല്‍ ഹൈവേ ഉപയോഗിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ മക്കയിലെ ക്രൈസിസ് മാനേജ്മെന്റ് സെന്റര്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മക്ക ഉള്‍പ്പെടെയുള്ള സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്യുന്ന ശക്തമായ മഴയില്‍ പലയിടങ്ങളിലും മിന്നല്‍ പ്രളയത്തിന് കാരണമായിരുന്നു. ഒട്ടേറെ പ്രദേശങ്ങളില്‍ റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനിടയിലാവുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയുമുണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പത്തോളം പേര്‍ മഴക്കെടുതികളില്‍ പെട്ട് മരണപ്പെടുകയും ചെയ്തിരുന്നു.


Read Previous

ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പരസ്യ പ്രകടനം നടത്തിയ ബംഗ്ലാദേശ് പൗരന്മാർക്ക് മാപ്പ് നൽകി: യുഎഇ പ്രസിഡന്റ്

Read Next

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ആവണിതെന്നൽ 2024 സെപ്റ്റംബർ 7ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »