ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: സൗദി കലാസംഘം (SKS) 2024 സെപ്തംബർ 27 ന് ജിദ്ദയിൽ വെച്ച് സൗദിയിലെ വിവിധ പ്രവിശ്യകളിലെ മുഴുവൻ കലാപ്രതിഭകളെയും ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ Jeddah Beatz 2024 ൻ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വയനാടിനുള്ള സഹായം കൈമാറി.
പ്രോഗ്രാമിൻറെ ചിലവുകൾ കഴിച്ചുള്ള തുക വയനാട്ടിലെ ദുരിത ബാധിതർക്കായി നൽകുമെന്ന് ഭാരവാഹികൾ മുൻകൂട്ടി അറിയിച്ചിരുന്നതിന്റെ ഭാഗമായി, നീക്കിയി രിപ്പായി ലഭിച്ച അമ്പതിനായിരം രൂപ വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ആളുകളിലേക്ക് എത്തിക്കുന്നതിനായി SKS ൻറെ വൈസ് പ്രസിഡൻറ് ഷെമീർ കല്ലിങ്കൽ, മീഡിയ കൺവീനർ ജലീൽ കൊച്ചിൻ,എക്സിക്യൂട്ടീവ് അംഗം അൽത്താഫ് കോഴിക്കോട്, എന്നിവർ ചേർന്ന് വയനാട് സ്വദേശിയും എസ് കെ എസ് ട്രഷററുമായ തങ്കച്ചൻ വർഗ്ഗീസിന് കൈമാറി.