ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കൊൽക്കത്ത: ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്‌മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്ന് ബംഗാളി നടിയായ റിതാഭരി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി ആയ മമതാ ബാനർജിയോടാണ് അവർ ഈയാവശ്യമുന്നയിച്ചത്.
അതേസമയം, മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റിപോലെ ഒന്ന് ബംഗാളി സിനിമയെപ്പറ്റി ഉണ്ടാവാത്തതെന്തെന്നാണ് താൻ ആലോചിക്കുന്നത്. ഈ റിപ്പോർട്ടിനെത്തുടർന്ന് ഉയർന്നുവന്ന സംഭവങ്ങൾ പലതും ഞാനോ എനിക്കറിയാവുന്ന നടിമാരോ നേരിട്ട അനുഭവങ്ങൾക്ക് സമാനമാണ്.
പക്ഷേ, ഇന്നും അത്തരം നികൃഷ്ട മനഃസ്ഥിതിയുള്ള നിർമാതാക്കളും സംവിധായകരും നടൻമാരും അതിന്റെ പ്രത്യാഘാതം നേരിടാതെ മുന്നോട്ടുപോകുന്നു. -റിതാഭരി സാമൂഹിക മാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.’