Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹേമ കമ്മിറ്റി ചര്‍ച്ച കൊഴുക്കുന്നു: റിപ്പോര്‍ട്ടിലുള്ളത് അതീവ ഗൗരവമുള്ള വിവരങ്ങള്‍; വീണാ ജോര്‍ജ്, എന്നെ ഒതുക്കിയതും ആ ‘പവര്‍ ഗ്യാങ്ങ്’: സംവിധായകന്‍ വിനയന്‍, മുറിയിൽപോയി തട്ടുന്ന വിദ്വാൻമാർ ആര്?; കെ മുരളീധരൻ


പത്തനംതിട്ട: ഏതൊരു സ്ത്രീയെ സംബന്ധിച്ചും വേദന ഉളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൊഴികള്‍ തെളിയിക്കുന്നത് അവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നാണ്. സിനിമ മേഖല സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമായ ഇടമാകണം. അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

സിനിമ മേഖലയിലെ യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വീണ ജോര്‍ജ് വിമര്‍ശിച്ചു. പതിറ്റാണ്ടുകളായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ തിരുത്തപ്പെടണം. ഇതിനായി എല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഈ ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം പരാമര്‍ശങ്ങള്‍ നടത്തുന്നത്. പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. സിനിമ മേഖലയില്‍ ഒരു മാറ്റം ഉണ്ടായേ പറ്റൂ.

സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതും സര്‍ക്കാര്‍ നയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസാധുത പരിശോധിച്ച് നടപടികള്‍ എടുക്കും. വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടും അതീവ ഗൗരവമുള്ളതാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷാ സിനിമകളിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഒരു മാറ്റത്തിനാണ് മലയാളം തുടക്കമിടുന്നത്. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ഒരുപാട് സഹായകരമായി.

ലിംഗഭേദമന്യേ എല്ലാ താരങ്ങളുടെയും പിന്തുണ ഒരു മാറ്റത്തിനു വേണ്ടി ലഭിക്കുന്നുണ്ട്. വലിയ മാറ്റത്തിനുള്ള ഒരു അടിസ്ഥാനമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുള്ള ഇടമാകണം സിനിമ മേഖല. ക്യാമറയ്ക്ക് പിന്നിലും സ്ത്രീ പ്രാതിനിധ്യമുണ്ട്. വനിതാ ടെക്നീഷ്യന്മാരും സിനിമയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സഹികെട്ട് ഒരു സിനിമാതാരം സിനിമ മേഖല വിട്ടുപോയി എന്ന് പറയുന്നത് കേട്ടു. പ്രതിഭാധനരായ ആളുകള്‍ക്ക് സ്ത്രീ പുരുഷ ഭേദമെന്യേ ഭയമില്ലാതെ സിനിമയില്‍ ജോലിചെയ്യാന്‍ പറ്റണം. മലയാള സിനിമ മറ്റ് ഭാഷ സിനിമകള്‍ക്ക് മാതൃകയാകണം. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിച്ചേ പറ്റൂ. നിശബ്ദരായി നില്‍ക്കുന്ന ഒരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും. സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. പുതിയ സിനിമാ നയം സര്‍ക്കാര്‍ ഉറപ്പായും തയ്യാറാക്കും. ഏതൊക്കെ സ്ഥലത്താണോ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് അതെല്ലാം നിയമപരിധിയില്‍ കൊണ്ടുവരുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

എന്നെ ഒതുക്കിയതും ആ ‘പവര്‍ ഗ്യാങ്ങ്’: സംവിധായകന്‍ വിനയന്‍,

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണരുതെന്ന് സംവിധായകന്‍ വിനയന്‍. ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന്‍ പ്രതികരിച്ചു. മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയും എന്ന് വിനയന്‍ പറഞ്ഞു. സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് ഞാൻ. മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. താരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായതിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവർ തകർത്തത്.

റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് കാരണം. സര്‍ക്കാര്‍ സിനിമ കോണ്‍ക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്. പക്ഷെ മുന്നിൽ നിൽക്കുന്നത് പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കും ഹേമ കമ്മിറ്റി പറഞ്ഞ റിപ്പോർട്ടിന് മേല്‍ ചർച്ചയും നടപടിയും വേണം. സിനിമയിലെ സംഘടനകൾ ശക്തമായ നിലപാട് എടുക്കണം. മലയാള സിനിമ മേഖല തകരാന്‍ വിടരുതെന്നും വിനയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും വിനയന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടില്‍ മലയാള സിനിമ ലോകത്തെ ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്.

മുറിയിൽപോയി തട്ടുന്ന വിദ്വാൻമാർ ആര്?; കെ മുരളീധരൻ

കോഴിക്കോട്: നാലരവർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയി രുന്നതിൻ്റെ രഹസ്യമെന്തെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. അതിൻ്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കല്ലേയെന്നും പിന്നെങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്വമില്ലാതാ കുന്നതെന്നും മുരളീധരൻ ചോദിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകായി രുന്നു അദ്ദേഹം. സ്ക്രീനിൽ ജനങ്ങൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് മുരളീധരൻ വിമർശിച്ചു.

ഇവരെ സ്ക്രീനിന് ഉള്ളിലേ ആരാധിക്കാൻ പറ്റൂ. മുറിയിൽ പോയി തട്ടുന്ന വിദ്വാൻമാർ ആരാണ്? തെറ്റ് ചെയ്തവർ ആരെന്ന് പുറത്തുപറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയനിഴ ലിലാകും. ഈ പേരുകൾ പുറത്തുപറയുന്നതിൽ എന്തിനാണ് മടി. മാനനഷ്ടമുണ്ടായാൽ അവർ കേസുകൊടുക്കട്ടെയെന്നും അതിന് സർക്കാരിന് എന്തിനാണ് ഇത്ര താത്പര്യ മെന്നും മുരളീധരൻ ചോദിച്ചു. ‘പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. സോളാർ റിപ്പോർട്ട് വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ നാല് ആഴ്ചപോലും എടുത്തില്ല.

ഇരയുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റുചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണ്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമല്ലോ. സാംസ്കാരിക വകുപ്പ് മന്ത്രി മുടന്തൻ ന്യായമാണ് പറയുന്നത്. എങ്ങനെയാണ് വിഷയത്തിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറയുക?’, അദ്ദേഹം ചോദിച്ചു. ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത്രയധികം പീഡനങ്ങൾ മറച്ചുവെച്ചത് ക്രിമിനൽ കുറ്റമാണെന്നും ആരോപിച്ച മുരളീധരൻ, ചർച്ചയല്ല നടപടിയാണ് വേണ്ടതെന്നും വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാമർശിച്ച കാര്യങ്ങൾ കേട്ടതും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങൾ – ഹരീഷ് പേരടി

കോഴിക്കോട്: സിനിമ മേഖലയിലെ സ്ത്രീകൾ ഉന്നയിച്ചിരുന്ന വിഷയങ്ങൾക്കൊക്കെ ഒരു ആധികാരികത വന്നിരിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ പ്രസക്തിയെന്നും ഇനി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്ന് നടൻ ഹരീഷ് പേരടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങളൊക്കെ പലപ്പോഴായി നമ്മളൊക്കെ പറഞ്ഞു കേട്ടതും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്നും ഹരീഷ് പേരടി പറഞ്ഞു.

‘സർക്കാർ ഈ റിപ്പോർട്ടിൻമേൽ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നതാണ് പൊതുജനങ്ങൾക്ക് അറിയേണ്ടത്. മാറ്റിവയ്ക്കപ്പെട്ട പേജുകളിൽ ഇരകളുടെ സ്വകാര്യ തയെ മാനിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും എന്താണെന്ന് നമുക്ക് മനസിലാ ക്കാൻ പറ്റും. പക്ഷേ, ഈ പേജുകളിൽ കുറേ വേട്ടക്കാരുണ്ട്. ആ വേട്ടക്കാർക്കെതിരെ സർക്കാർ എന്ത് നടപടിയാണ് എടുക്കാൻ പോകുന്നതെന്ന് നമുക്ക് അറിഞ്ഞേ പറ്റൂ.

എത്ര വലിയ പ്രമുഖരായാലും വേട്ടക്കാർക്കെതിരെ നടപടി എടുത്തേ പറ്റൂ. കുറ്റവാ ളിയായി കഴിഞ്ഞാൽ അവരാരും പ്രമുഖരൊന്നുമല്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എന്റെ നിലപാട്. ഞാൻ അമ്മ താര സംഘടനയിൽ നിന്ന് രാജിവച്ച ആളാണ്. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട തുടർച്ചയുടെ ഫലമായാണ് രാജി. ഒരു സംഘടന എന്ന നിലയിൽ ഇത്തരം പ്രശ്നങ്ങളെ മനസിലാക്കാൻ ശ്രമിക്കണം. അല്ലാതെ പഠിക്കട്ടെ, പറയട്ടേ എന്നല്ല പറയേണ്ടത്.

ഹേമ കമ്മിറ്റി പോലുള്ള റിപ്പോർട്ട് പുറത്തുവന്നിട്ട് അവർ എന്താണ് പഠിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അതൊക്കെ പക്കാ അശ്ലീലത്തരങ്ങളാണ്. അത്തരം വർത്തമാനങ്ങളെങ്കിലും മാധ്യമങ്ങളോടും പൊതു സമൂഹത്തോടും പറയാതിരിക്കുക. മറിച്ച് ഇത്തരം വിഷയങ്ങളെ നേരിടുക. അഡ്രസ് ചെയ്യുക. അതാണ് നട്ടെല്ലുണ്ടെങ്കിൽ താരസംഘടന ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ പരിശോധിച്ച് താരസംഘടനകൾ നടപടിയെടുക്കണം’- ഹരീഷ് പേരടി പറഞ്ഞു.


Read Previous

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യു​മാ​ണ് അ​ധ്യ​യ​ന വ​ർ​ഷം ആരംഭിക്കുന്നത്; സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

Read Next

ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »