ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൻ്റെ പ്രതിച്ഛായക്കേറ്റ മങ്ങൽ: വിമൻ ഇന്ത്യ ഖത്തർ


ദോഹ: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അനാവരണം ചെയ്‌തു കൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്‌കാരിക കേരളത്തിൻ്റെ പ്രതിച്ഛായ ക്കേറ്റ മങ്ങലാണെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്ത ലുകൾ ഞെട്ടിക്കുന്നതാണെന്നും വിമൻ ഇന്ത്യ ഖത്തർ.

വിമൻ ഇന്ത്യ ഖത്തറിന്റെ പ്രതികരണം:

വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമുയർത്തുന്ന കേരളത്തിന്റെ സാംസ്കാരിക രംഗത്തുനിന്ന് തന്നെ ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നു എന്നത് നിരാശജനകമാണ്. സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും ശാക്തീകരണത്തെ ക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും സർക്കാർ സംവിധാനങ്ങളടക്കം സ്ത്രീ മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമ്പോൾ തൊഴിലിടങ്ങളിൽ സ്ത്രീകൾ ലിംഗവിവേചനവും ലൈംഗിക ചൂഷണമടക്കം നേരിടുകയും ചെയ്യേണ്ടി വരുന്നു എന്നത് പുരോഗമന കാലത്തും പുരുഷാധിപത്യത്തിൻ്റെ ഇരയാണ് സ്ത്രീ എന്നത് ബോധ്യപ്പെടുത്തുന്നു.

ലിബറലിസത്തെ പ്രോത്സാഹിപ്പിക്കുകയും ലിബറൽ ലോകത്ത് സ്ത്രീ സ്വതന്ത്രയാണെ ന്നും പറയുന്നവർ സ്ത്രീ ചൂഷണത്തിൻ്റെ എളുപ്പവഴികൾ തേടുകയാണെന്നും തൊഴി ലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് സർക്കാറും നിയമപാലകരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിമൻ ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.


Read Previous

അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി പറഞ്ഞു തീർക്കേണ്ടതല്ല: കെ.സുരേന്ദ്രൻ

Read Next

ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »