Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യോമാക്രമണം;  320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള; 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ്


ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു. ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങൾക്കു നേരെ സ്ഫോട കശേഷിയുള്ള 320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള അവകാശ പ്പെട്ടു. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ഥാപക നേതാക്കളി ലൊരാളായ ഫൗദ് ഷുക്കൂർ കൊല്ലപ്പെട്ടിരുന്നു. അതിൻ്റെ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.

ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേലും തിരിച്ചടിച്ചു.ഇന്ന് രാവിലെ ആറുമണി മുതൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപി ച്ചതായി പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് അറിയിച്ചു. ലെബനനു നേർക്കുള്ള സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹിസ്ബുള്ളയുടെ റോക്കറ്റുകളെ ഇസ്രായേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം തകർക്കുന്നതിന്റെ വീഡി യോകളും പുറത്തുവിട്ടു. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി വന്ന നൂറുകണക്കിന് റോക്കറ്റുകൾ തകർത്തതായി ഇസ്രയേൽ സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ നദവ് ഷോഷാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മിസൈലുകളും റോക്കറ്റുകളും തൊടുത്തുകൊണ്ടുള്ള വലിയ ആക്രമണം നടത്താൻ ഹിസ്ബുള്ള തയ്യാറെടുക്കുകയാണ് എന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം. രാധാരണ പൗരന്മാർക്കു നേരെ ആക്രമണം നടത്താനായിരുന്നു തീവ്രവാദ സംഘട നയുടെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ ലെബനനിലെ ഭീകരരുടെ താവളങ്ങൾക്ക് നേരെ സൈന്യം സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി ആക്രമണം നടത്തുകയാ യിരുന്നു എന്നാണ് ഇസ്രായേല്‍ നല്‍കുന്ന വിശദീകരണം.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ അംഗീകരിക്കുന്നതായി അമേരിക്ക പറഞ്ഞു. ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘടനക്ക് എതിരായ നീക്കങ്ങൾക്ക് പൂര്‍ണ പിന്തുണയും യുഎസ് സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് വാഗ്ദാനം ചെയ്തു.


Read Previous

പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

Read Next

താര സംഘടനയുടെ പ്രസിഡൻ്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു, ഉടയേണ്ട വിഗ്രഹങ്ങൾ ഇനിയുമുണ്ട്, അത് ഉടയട്ടെ,: ഷമ്മി തിലകന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »