ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദമാസ്കസ്: സിറിയയിലെ സർഗാിയയിലുള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല വെടിയുതിർത്തതായി സിറിയൻ സൈന്യം ആരോപിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് സർഗാിയക്ക് സമീപമുള്ള സൈനിക പോസ്റ്റുകൾക്ക് നേരെ പീരങ്കി ഷെല്ലുകൾ പതിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും സിറിയൻ സൈനിക വക്താവ് അറിയിച്ചു.
സാധാരണഗതിയിൽ സഖ്യകക്ഷികളായി പ്രവർത്തിക്കാറുള്ള സിറിയൻ സൈന്യവും ഹിസ്ബുല്ലയും തമ്മിലുണ്ടായ ഈ പുതിയ തർക്കം മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.സിറിയൻ മണ്ണിൽ നടത്തുന്ന ഒരു തരത്തിലുള്ള കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ലെന്ന് സൈന്യം വ്യക്തമാക്കി. “രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഉചിതമായ സമയത്ത് ഇതിന് മറുപടി നൽകാനുള്ള വഴികൾ സൈന്യം പരിശോധിച്ചു വരികയാണ്,” സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യുദ്ധം തകർത്ത സിറിയയിൽ ഹിസ്ബുല്ലയുടെ സ്വാധീനം ശക്തമായിരിക്കെ, സൈന്യവുമായുണ്ടായ ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ വരും ദിവസങ്ങളിൽ രാഷ്ട്രീയമായ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം. സംഭവത്തിൽ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
