
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ദയനീയ തോൽവിയിൽ ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്ന് നിർദേശിച്ചു. ഇതിനു പിന്നാലെ തുടർ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.
അതേസമയം, കേരളിലുണ്ടായ പരാജയത്തിന് കാരണം കോൺഗ്രസ് നേതൃത്വമാണെന്നും പാർട്ടിയിൽ പുനഃസംഘടന വേണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു. രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നും നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് വ്യക്തമാക്കി. കെ പി സി സി പ്രസിഡണ്ട് മുല്ലപള്ളിക്കെതിരെ വ്യാപക പ്രതിഷേധം പലകോണുകളില്‍ നിന്ന് ഉയരുകയാണ്
ധര്‍മടത്ത് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി രഘുനാദ് മുല്ലപള്ളി രാജി വെച്ചില്ലെങ്കില്‍ പുറ ത്താക്കണമെന്ന് ആവിശ്യപെട്ടുകഴിഞ്ഞു. കെ സുധാകരനെ കെ പി സി സി പ്രസിഡണ്ട് ആക്കണമെന്ന് ആവിശ്യം ഉന്നയിച്ചുകഴിഞ്ഞു, ഇതേ ആവിശ്യം പരോകഷമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു കഴിഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ഇടങ്ങളില്‍ സുധാകരന് അധ്യക്ഷന്‍ ആകണമെന്ന് ആവിശ്യ പെട്ടുകൊണ്ടുള്ള ക്യാമ്പയിന് ശക്തി പെട്ടിരിക്കുകയാണ്.