ഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്ക മാന്‍ഡ്. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

ശശി തരൂര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. വെള്ളിയാഴ്ച ഇവരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. വിവാദത്തില്‍ നിലവിലെ നേതൃത്വത്തിന് ഹൈക്കമാന്‍ഡ് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം കെ.പി സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് നടക്കും. രാത്രി എട്ടുമണിക്ക് ഓണ്‍ലൈനായി ആണ് യോഗം ചേരുക.തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഓരോ ജില്ലയിലെയും ഭരണം പിടിക്കാന്‍ സാധ്യ തയുള്ള പഞ്ചായത്തുകളും അവിടെയുള്ള ക്രമീകരണങ്ങളും യോഗത്തില്‍ ഡിസിസി അധ്യക്ഷന്മാര്‍ വ്യക്തമാക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയുടെ സാധ്യതയും പരിശോധിക്കും. സ്ഥാനാര്‍ ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നേതൃത്വത്തിന്റെ നിര്‍ദേശം ക്രോഡീകരിക്കും.