ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്’: വിഡി സതീശന്‍


തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കേരള ഹൈക്കോടതി യുടെ പരാമര്‍ശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ട് നാലര വര്‍ഷം ഒളിച്ചുവച്ചത് എന്തിന് വേണ്ടിയായി രുന്നെന്നും റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണ മെന്നും പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈ മാറണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തന്നെയല്ലേ പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിപക്ഷം പറഞ്ഞു എന്നതു മാത്രമല്ല, നീതിബോധമുള്ള ആര്‍ക്കും ഇങ്ങനെയെ പറയാനാകൂ. കൃത്യമായ നിയമപരിശോധന നടത്തിയാണ് പ്രതിപക്ഷം അഭിപ്രായം പറഞ്ഞത്. പ്രതിപക്ഷത്തിൻ്റെ അഭിപ്രായമായിരുന്നു ശരിയെന്ന് ഇപ്പോള്‍ വ്യക്ത മായിരിക്കുകയാണ്. ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യ ങ്ങളുടെ പരമ്പര നടന്നിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കം. പോക്സോ നിയമത്തിൻ്റെ സെക്ഷന്‍ 21, ബിഎന്‍എസ്എസ് ആക്‌ടിൻ്റെ 176(1), ബിഎന്‍എസ് ആക്‌ടിൻ്റെ 199(സി) അനുസരിച്ചും ഒരു വിവരം കിട്ടിയാല്‍ അപ്പോള്‍ തന്നെ അന്വേഷണം നടത്തണം.

പോക്സോ ആക്‌റ്റും ബിഎന്‍എസും അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യ ങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് തന്നെ ആറു മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിപക്ഷത്തിൻ്റെ ആവശ്യ പ്രകാരം അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തി.

എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചല്ല റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെ ട്ടതാണ്. അതു തന്നെയാണ് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരി ക്കുന്നത്.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇരകള്‍ക്ക് നീതി കിട്ടണം. മുഖം നോക്കാതെ യുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.


Read Previous

വീണ്ടും മൈക്ക് പിണങ്ങി, ചിരിച്ചുകൊണ്ട് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിച്ച് മുഖ്യമന്ത്രി

Read Next

തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍’: കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »