Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി; 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം


ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. നര്‍സിംഗ്ഡി ജില്ലയില്‍ ഹിന്ദുവായ വ്യാപാരിയെ അജ്ഞാതര്‍ കുത്തിക്കൊന്നു. 24 മണിക്കൂറിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്.

പലാഷ് ഉപസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്ന 40 കാരനായ ശരത് ചക്രവര്‍ത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ശരത് ചക്രവര്‍ത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജാഷോര്‍ ജില്ലയില്‍ ഫാക്ടറി ഉടമയും നരൈല്‍ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ എഡിറ്റര്‍ റാണ പ്രതാപിനെ അക്രമികള്‍ വെടിവെച്ച് കൊന്നത്. ഇയാളെ ഫാക്ടറിയില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം തലയ്ക്ക് വെടിവെക്കുക യായിരുന്നു. ജോലി സ്ഥലങ്ങളിലുള്ള തര്‍ക്കങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.


Read Previous

ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകൂ, അപ്പ ഉള്ളപ്പോഴുള്ള തീരുമാനമാണത്’

Read Next

അവര്‍ കള്ളം പറയുമെന്ന് കരുതുന്നില്ല; ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കുന്നു; കെഎസ് ശബരിനാഥന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »