ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
സമ്പത്ത് കാണിക്കാന്‍ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോക ത്തുണ്ട്. കെട്ടിവെച്ച പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീ ശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണ് ചര്‍ച്ച യാകുന്നത്.
മിസ്റ്റര്‍ താങ്ക്യൂ എന്നറിയപ്പെടുന്ന റഷ്യന്‍ സംരംഭകനും സോഷ്യല്‍ മീഡിയ വ്യക്തി യുമായ സെര്‍ജി കൊസെങ്കോയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പണത്തിന്റെ പരവതാനി വിരിച്ചു ഇയാള്‍ തന്റെ കാമുകിയെ അതിന് മുകളിലൂടെ നടത്തിക്കുന്നതാണ് വീഡിയോ. മിസ്റ്റര്‍ കോസെങ്കോയുടെ കാമുകി പണത്തിന്റെ കൂമ്പാരത്തിലേക്ക് ഇറങ്ങുന്നതും അവന്റെ കൈയില്‍ പിടിച്ച് അതിന് മുകളിലൂടെ നടക്കുന്നതും ക്ലിപ്പില്‍ കാണാനാകുന്നുണ്ട്. മൂന്ന് പ്രണയം നിറഞ്ഞ ഇമോജികളും വീഡിയോയുടെ അടിക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
സമ്പത്ത് കാണിക്കാന്‍ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോകത്തുണ്ട്. കെട്ടിവെച്ച പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
മിസ്റ്റര്‍ താങ്ക്യൂ എന്നറിയപ്പെടുന്ന റഷ്യന്‍ സംരംഭകനും സോഷ്യല്‍ മീഡിയ വ്യക്തിയുമായ സെര്‍ജി കൊസെങ്കോയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പണത്തിന്റെ പരവതാനി വിരിച്ചു ഇയാള്‍ തന്റെ കാമുകിയെ അതിന് മുകളിലൂടെ നടത്തിക്കുന്നതാണ് വീഡിയോ. മിസ്റ്റര്‍ കോസെങ്കോയുടെ കാമുകി പണത്തിന്റെ കൂമ്പാരത്തിലേക്ക് ഇറങ്ങുന്നതും അവന്റെ കൈയില്‍ പിടിച്ച് അതിന് മുകളിലൂടെ നടക്കുന്നതും ക്ലിപ്പില്‍ കാണാനാകുന്നുണ്ട്. മൂന്ന് പ്രണയം നിറഞ്ഞ ഇമോജികളും വീഡിയോയുടെ അടിക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
മിസ്റ്റര്‍ താങ്ക്യൂ എന്നു കൂടി അറിയപ്പെടുന്ന റഷ്യന്‍ സമ്പന്നന്റെ വീഡിയോ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ചൂടേറിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. പല ഉപയോക്താക്കളും പണത്തിന് മുകളിലൂടെ നടക്കുന്നതില്‍ വെറുപ്പ് പ്രകടിപ്പിച്ചു. ചിലര്‍ ‘വൃത്തികെട്ട പ്രദര്‍ശനം’ എന്നാണ് വിളിച്ചിരിക്കുന്നത്. ”നിങ്ങള്‍ അങ്ങേയറ്റം സമ്പന്ന നായിരിക്കാം, എന്നാല്‍ ഇത് ഇതുപോലെ പണം ചെലവഴിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നൂറുകണക്കിന് കുടുംബങ്ങളെ അഭിവൃദ്ധിപ്പെടുത്താനും ആയിരക്കണക്കിന് വിശക്കുന്ന ആളുകള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയും.” ചിലരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. കറന്‍സി നോട്ടുകള്‍ വ്യാജമാണെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.
ഇന്‍സ്റ്റാഗ്രാമില്‍, ”ഗായകന്‍. സംരംഭകന്‍. മനുഷ്യസ്നേഹി”എന്നെല്ലാം പരിചയ പ്പെടുത്തുന്ന സെര്‍ജി കൊസെങ്കോയ്ക്ക് 43 ദശലക്ഷം അനുയായികളുണ്ട്. ‘സ്രഷ്ടാവ്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കാമുകിയുമായുള്ള ബന്ധം, തന്റെ സംരം ഭങ്ങള്‍, യാത്രാ സാഹസികതകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്യുന്നു. മുമ്പ് ഇയാളുടെ സ്റ്റണ്ട് വീഡിയോ വിവാദം വിളിച്ചു വരുത്തിയിരുന്നു.