തന്റെ പിന്‍ഗാമി ജസ്റ്റിസ് സഞ്ജീവ് ഖന്ന; ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്


ന്യൂഡല്‍ഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജഡ്ജിയെ നിര്‍ദേശിച്ചിരിക്കുന്നത്. മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ പ്രകാരം ശുപാര്‍ശ അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നവംബര്‍ പത്തിന് വിരമിക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാകും. 2025 മെയ് 13 ന് അദേഹം വിരമിക്കുമെങ്കിലും ആറ് മാസം ചീഫ് ജസ്റ്റിസ് പദവി വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

2022 നവംബര്‍ ഒന്‍പതിനാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതല യേറ്റത്. ഈ വര്‍ഷം നവംബര്‍ 10 ന് ജസ്റ്റിസ് വിരമിക്കുന്നതോടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അടുത്തതായി വരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കാന്‍ യോഗ്യനാകും. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം രാവിലെ കത്തിന്റെ പകര്‍പ്പ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കൈമാറിയെന്നാണ് വിവരം.


Read Previous

നീതിദേവത ഇനി മുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും: കൈയില്‍ വാളിനു പകരം ഭരണഘടന; സമഗ്ര മാറ്റവുമായി സുപ്രീം കോടതി

Read Next

എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »