ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വയനാട്: വയനാട്ടില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര(32)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 യോടെയാണ് സംഭവം. ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രണ്ടാഴ്ച മുമ്പ് കര്‍ണാടകയില്‍ കുടയില്‍ കാപ്പി പറിക്കാന്‍ പോയതായിരുന്നു ആതിര. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയ ആതിരയും ഭര്‍ത്താവുമായി വഴക്ക് ഉണ്ടായയാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഭാര്യയെ ആക്രമിച്ച ശേഷം ബാബു സ്വയം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു വെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
