കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം; പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമായി


കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം. ആദ്യമായാണ് എസ്എഫ്‌ഐക്ക് യൂണിയന്‍ നഷ്ടമാകുന്നത്. പതിമൂന്ന് സീറ്റുകള്‍ യുഡിഎസ്എഫ് സഖ്യം നേടിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

സ്പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറിയായി എംആര്‍ആദിത്യകൃഷ്ണനും 2020 ബാച്ച് റപ്രസന്റേറ്റീവായി അതുല്‍ പി അരുണ്‍, പിജി ബാച്ച് പ്രതിനിധിയായി ജി അഖിലുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 1993 ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളജ് യൂണിയനി ലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ജൂണ്‍ 18 നാണ് കെഎസ്‌യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്.


Read Previous

ഗ്രാന്‍ഡ് ഫിനാലെ’ ; ദക്ഷിണാഫ്രി ക്കക്കെതിരെ ടോസ് നേടി; ഇന്ത്യക്ക് ബാറ്റിങ്

Read Next

ഒരു രാത്രിയിതാ ബാർബഡോസില്‍ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം,ഇന്ത്യയ്ക്കാകെ അഭിമാനം; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular