Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രം കുറിച്ച് ഇന്ത്യ; സ്പാഡെക്‌സ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ


ശ്രീഹരിക്കോട്ട : ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങൾക്കായുള്ള സ്പാഡെക്‌സ് വിക്ഷേപണം വിജയകരണം. ശ്രീഹരി ക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 10നാണ് സ്‌പേഡെ‌ക്സ് ദൗത്യവുമായി ഐഎസ്ആർഒയുടെ പിഎസ്എല്‍വി 60 റോക്കറ്റ് പറന്നുയർന്നത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്.

ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങൾക്കുള്ള ആദ്യ പടിയെന്ന് സ്പാഡെക്‌സ് വിക്ഷേപണത്തെ വിശേഷി പ്പിക്കാം. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണായകമാണ്. നിശ്ചിത ഭ്രമണപാതയിൽ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും.

പത്ത് പരീക്ഷണ പേലോഡുകൾ ഐഎസ്ആർഐയും, ബാക്കിയുള്ളവ സ്വകാര്യ ഏജൻസികളും നിർമ്മിച്ചതാണ്. ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനുള്ള പരീക്ഷണങ്ങളും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്. കൃത്രിമ യന്ത്രകൈ ഉപയോഗിച്ച് ബഹിരാകാശത്ത് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സാധ്യതയും പരീക്ഷിക്കും. ദൗത്യം വിജയകരമായി പൂർത്തിയായാൽ ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.


Read Previous

പുതുവർഷത്തിൽ രണ്ട് അംഗങ്ങൾക്ക്കൂടി പെൻഷൻ സഹായം നൽകി ഷിഫ മലയാളി സമാജം

Read Next

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ഷാർജ; സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »