Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രം ഉണരുന്നു; പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയിലൂടെ ഹൗതത് ബനി തമീമിലെ ‘കോട്ട പള്ളി’ പുനർജനിക്കുന്നു


റിയാദ്: സൗദി അറേബ്യയുടെ ചരിത്രമുറങ്ങുന്ന പള്ളികളുടെ തനിമ നിലനിർത്തുന്നതിനായുള്ള ‘പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഹൗതത് ബനി തമീമിലെ കോട്ട പള്ളി (Qala’a Mosque) ശ്രദ്ധേയമാകുന്നു. സൗദി അറേബ്യയുടെ രണ്ടാം ഭരണകൂടവുമായി അഭേദ്യമായ ബന്ധ മുള്ള ഈ പള്ളി, പഴയ പ്രതാപത്തോടെ വിശ്വാസികൾക്കായി തുറന്നു നൽകുകയാണ്.

ഹിജ്റ 1250-ൽ (ഏകദേശം ക്രിസ്തുവർഷം 1834) ആണ് ഈ പള്ളി നിർമ്മിക്കപ്പെട്ടത്. ഹൗതത് ബനി തമീം ഗവർണറേറ്റിലെ അൽ ഹൽവ സെന്ററിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്. രണ്ടാം സൗദി ഭരണകാലത്തെ വാസ്തുവിദ്യാ മികവിൻ്റെയും വിശ്വാസ സംസ്‌കാരത്തിൻ്റെയും ഉത്തമ ഉദാഹരണ മാണിത്.

പള്ളിയുടെ പൗരാണിക നജ്ദി ശൈലി (Najdi Style) ഒട്ടും ചോർന്നുപോകാതെയാണ് നവീകരണം പൂർത്തി യാക്കിയിരിക്കുന്നത്. നവീകരണത്തിന് ശേഷം പള്ളിയുടെ വിസ്തീർണ്ണം 625 ചതുരശ്ര മീറ്ററായി വർദ്ധി പ്പിച്ചു. ഒരേസമയം 180 പേർക്ക് നമസ്‌കരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

നജ്ദി പൈതൃകത്തിൻ്റെ ഭാഗമായ കളിമണ്ണും പ്രകൃതിദത്തമായ കല്ലുകളും ഉപയോഗിച്ചുള്ള ചുവരുകളും മരത്തടികൾ കൊണ്ടുള്ള മേൽക്കൂരയും പള്ളിയുടെ തനിമ വിളിച്ചോതുന്നു.സൗദി അറേബ്യയുടെ വിഷൻ 2030-ൻ്റെ ഭാഗമായി പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മതപരവും സാംസ്‌കാരികവുമായ പ്രാധാന്യം വീണ്ടെടുക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്.


Read Previous

ഡബ്ല്യു.ടി.ഒ മന്ത്രിതല സമ്മേളനം: അറബ് രാജ്യങ്ങളുടെ നിലപാടുകൾ ഏകോപിപ്പിക്കാൻ സൗദി അറേബ്യ; വാണിജ്യ മന്ത്രിമാരുടെ യോഗം നടന്നു

Read Next

എണ്ണവില 80 ഡോളർ കടന്നാലും ആശങ്കയില്ല; കരുത്തുറ്റ തന്ത്രങ്ങളുമായി ‘ഫ്ലൈനാസ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »