Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുത്തുമോ? ചരിത്രം കമലയ്ക്കൊപ്പമല്ല; 188 വര്‍ഷത്തിനിടെ ജയിച്ചുകയറിയത് ഒരേയൊരു വൈസ് പ്രസിഡന്‍റ്


വാഷിങ്ടണ്‍: നിരവധി കാരണങ്ങള്‍ കൊണ്ട് യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ശ്രദ്ധേയമാണ്. 1836 മുതല്‍ സിറ്റിങ് വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് മാത്രമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1988ലായിരുന്നു അത്. ഇത്തവണ കമല ഹാരിസ് വിജയിക്കുകയാണെങ്കില്‍ അതുകൊണ്ട് തന്നെ അത് ചരിത്രമാകും. 1960 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍, 1968ല്‍ ഹ്യൂബര്‍ട്ട് ഹംഫ്രി, 2000ല്‍ അല്‍ ഗോര്‍ എന്നീ സിറ്റിങ് വൈസ് പ്രസിഡന്റുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യുദ്ധവും ടെലിവിഷന്‍ സംവാദ ങ്ങളും ഒക്കെ അവരുടെ പരാജയത്തിന് കാരണമായി.

1988ല്‍ മസാച്യുസെറ്റ്‌സ് ഗവര്‍ണറായിരുന്ന ഡെമോക്രാറ്റിന്റെ മൈക്കല്‍ ഡുകാക്കിസ് ആയിരുന്നു ജോര്‍ജ് ഡബ്ല്യു ബുഷിന്റെ എതിര്‍ സ്ഥാനാര്‍ഥി. ഉറച്ച സമ്പദ് വ്യവസ്ഥ, ശീതയുദ്ധത്തില്‍ കാര്യക്ഷമമായ ഇടപെടല്‍, ജനപ്രിയനായ വൈസ് പ്രസിഡന്റ് എന്നിവ ബുഷിനെ സഹായിച്ചു. അന്നത്തെ പ്രസിഡന്റായിരുന്ന റോണള്‍ഡ് റീഗനും ബുഷിന് പിന്തുണ നല്‍കി ഒപ്പം പ്രവര്‍ത്തിച്ചു. ഇതും വിജയത്തിന് അനുകൂല ഘടക മായി. കാലിഫോര്‍ണിയ, മിഷിഗണ്‍, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബുഷിന് വേണ്ടി സംസാരിച്ചു. ഇതും ബുഷിന്റെ വിജയത്തിന് സഹായകമായി.

പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് വൈസ് പ്രസിഡന്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നത്. ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ കമല ഹാരിസ് പാര്‍ട്ടിയുടെ ഔദ്യോഗിക നോമിനേഷന്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തവണ കമല ഹാരിസ് ജയിച്ചാല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പ്രസിഡന്റാവുകയും ചെയ്ത ജോര്‍ജ് ഡബ്ലു ബുഷിന്റെ പിന്‍ഗാമിയാകും. കമല ഹാരിസിന് പൂര്‍ണ പിന്തുണയുമായി ജോ ബൈഡനും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ട്. പെന്‍സില്‍ വാനിയയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് വേദിയിലെത്തും.


Read Previous

മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി അപകടം; സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരണപ്പെട്ടു

Read Next

ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റം, കാനഡയില്‍ 70,000 വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍; സമരം ശക്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »