ഒരുകാലത്ത് മലയാളത്തിന്‍റെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. ‘തുടരും’ എന്ന സിനിമയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ദേശീയ പുരസ്‌കാരം നേടിയ ‘സൗദി വെള്ളക്ക’, ‘ഓപ്പറേഷന്‍ ജാവ’ തുടങ്ങീ ചിത്രങ്ങളുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം.
![](https://malayalamithram.in/wp-content/uploads/2025/02/Lal-and-sobhana.jpg)
‘തുടരും’ എന്ന ചിത്രത്തിലൂടെ ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിച്ചതിനെ കുറിച്ചും മറ്റും ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. സിനിമയിലെ ആദ്യ ഷോട്ട് മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള കോമ്പിനേഷൻ ആയിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം പങ്കുവച്ചത്.
സിനിമയില്‍ നായികയായി ശോഭനയെ ആയിരുന്നില്ല ആദ്യം നിശ്ചയിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. “തുടരും സിനിമയുടെ ആദ്യ ചർച്ചകളിൽ ശോഭന മാം ഭാഗമായിരുന്നില്ല. മറ്റുപല അഭിനേത്രികളെയും ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യാദൃശ്ചി കമായി ഞാനാണ് ചോദിക്കുന്നത് നമ്മുക്ക് ലാലേട്ടനെയും ശോഭനയെയും വീണ്ടും ഒന്നിച്ച് കൊണ്ടുവന്നാലോ എന്ന്,” തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ശോഭനയുടെ കഥാപാത്രത്തിന്‍റെ വിശേഷങ്ങളും സംവിധായകന്‍ പങ്കുവച്ചു. “ഈ കഥാപാത്രം കുറച്ച് തമിഴ് ചുവയോട് കൂടി സംസാരിക്കുന്ന ആളാണ്. ശോഭനയുടെ ഭാഷ തമിഴ് കലർന്ന മലയാളമാണ്. എന്‍റെ നിർദേശം അംഗീകരിക്കപ്പെട്ടതോടെ ശോഭന യോട് കഥ പറഞ്ഞു. കഥ കേട്ട ശേഷം ഈ സിനിമയുടെ ഭാഗമാകാൻ ശോഭന സമ്മതം മൂളി. ഈ സിനിമയില്‍ ശോഭന സ്വന്തം ശബ്‌ദത്തിൽ തന്നെയാണ് ഡബ്ബ് ചെയ്‌തിരി ക്കുന്നത്. 30 ദിവസത്തോളമാണ് ശോഭന ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്,” സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
![](https://malayalamithram.in/wp-content/uploads/2025/02/23525507_thudarum-4-1024x1003.jpg)
പുതിയ കാലത്തെ ഫിലിം മേക്കിംഗ് രീതികളോട് പൊരുത്തപ്പെടാൻ ശോഭനയ്‌ക്ക് രണ്ട് മൂന്ന് ദിവസമെടുത്തു എന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. “പണ്ടത്തെ പോലെ ഒരു മാർക്കിൽ നിന്ന് തന്നെ അഭിനയിക്കണമെന്നുള്ള രീതി ഇപ്പോഴില്ല. കഥാപാത്രത്തിന് ഫ്രെയിമിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാധ്യതകൾ ഇപ്പോഴുണ്ട്. കഥാ പാത്രത്തെ സ്വയം ഇമ്പ്രവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതൊക്കെ ശോഭനയ്ക്ക് പുതിയ അനുഭവമായിരുന്നു,” അദ്ദേഹം പറഞ്ഞു.
സിനിയമില്‍ ശോഭനയുടെ ഡയലോഗിനെ കുറിച്ചുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. “എഴുതിവെച്ച ഡയലോഗുകൾ അതുപോലെ മാറ്റമില്ലാതെ പറയണം എന്ന രീതിയായിരുന്നു ആദ്യ കാലങ്ങളിൽ. എന്നാലിപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് ഡയലോഗുകൾ മെച്ചപ്പെടുത്താറുണ്ട്. ശോഭനയുടെ ഡയലോഗുകൾ ഞങ്ങൾ മലയാളത്തിലാണ് എഴുതി വച്ചിരുന്നത്. കാരണം ഈ കഥാപാത്രം തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിക്കുന്നത്. ആ രീതിയിലേക്ക് ഡയലോഗുകൾ മാറ്റി ഡിസൈൻ ചെയ്‌ത് വേറൊരു താളത്തിൽ അഭിനയിച്ചത് ശോഭനയ്ക്ക് പുതുമയുള്ള കാര്യമായിരുന്നു. ഇക്കാര്യം എപ്പോഴും ശോഭനാ മാം എന്നോട് പറയാറുണ്ട്. ഈ കഥാപാത്രം യഥാർത്ഥത്തിൽ ശോഭന എന്ന വ്യക്‌തിയാണെങ്കിൽ എങ്ങനെയാകും പ്രതികരിക്കുക എന്ന തരത്തിലുള്ള എന്‍റെ ചില നിർദ്ദേശങ്ങൾ ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണെന്ന് ശോഭന എന്നോട് പറഞ്ഞു,” തരുൺ മൂര്‍ത്തി പറഞ്ഞു.
മോഹൻലാലിന്‍റെയും ശോഭനയുടെയും കോമ്പിനേഷൻ ഷോട്ട് ചിത്രീകരിച്ചു കൊണ്ടാ ണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. “തലേദി വസം ഞാനാകെ എക്‌സൈറ്റ്‌മെന്‍റിലായിരുന്നു. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് ഇവർ. ഐക്കോണിക്കായ ഇവരെ ഞാൻ സംവിധാനം ചെയ്യാൻ പോകുന്നു. പക്ഷേ അങ്ങനെയൊരു എക്‌സൈറ്റ്‌മെന്‍റ് ആദ്യ ഷോട്ട് വയ്‌ക്കുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഫിലിം മേക്കിംഗ് എന്ന പ്രോസസിലേക്ക് ഞാൻ അറിയാതെ കടന്നു,” സംവിധായകന്‍ പറഞ്ഞു.
മോഹൻലാലും ശോഭനയും നമ്മെ വളരെയധികം കാമാക്കുകയും കമ്പോസ് ആക്കുകയും ചെയ്യുമെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. “എപ്പോഴും ഇരുവരും സാർ, സാർ എന്നാണ് എന്നെ വിളിക്കാറ്. ദൈവമേ ഇവർ എന്തിനാണ് എന്നെ സാർ എന്ന് വിളിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞാനാണ് ഈ സിനിമയുടെ കപ്പിത്താൻ എന്നൊരു ബോധ്യത്തിലേക്ക് ഇരുവരും എന്നെ കൊണ്ടെത്തിച്ചു. ഈ ഡയലോഗ് എങ്ങനെയാണ് പ്രസന്‍റ് ചെയ്യേണ്ടതെന്ന് തരുൺ എനിക്ക് പറഞ്ഞു തന്നാൽ മതിയെന്ന് ശോഭന മാം ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടാൽ എങ്ങനെ അഭിനയിക്കണമെന്ന് അറിഞ്ഞുകൂടാത്ത ആളുകള്‍ ഒന്നുമല്ലവർ. പക്ഷേ പരമാവധി സംവിധായകനെ അനുസരിച്ച് പ്രകടനം കാഴ്‌ച്ചവയ്‌ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്,” തരുൺ മൂർത്തി വ്യക്‌തമാക്കി. തുടരും സിനിമയുടെ സെറ്റിലെ നല്ലൊരു ഓർമ്മയും സംവിധായകന്‍ പങ്കുവച്ചു. നല്ല മഴയുള്ളൊരു ദിവസത്തെ ചിത്രീകരണത്തെ കുറിച്ചാണ് അദ്ദേഹം പങ്കുവച്ചത്.
“നല്ല മഴയുള്ളൊരു ദിവസം ചിത്രീകരണം പുരോഗമിക്കുന്നു. ഒരു വീടാണ് ലൊക്കേ ഷൻ. ഇടവേളയിൽ ലാലേട്ടനും, ശോഭന മാമും, ഞാനും ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പറയുകയാണ്. അതിനിടെ ശോഭന പറഞ്ഞൊരു കാര്യം വളരെ രസകരമായി തോന്നി. ശോഭനയുടെ രസകമായ വാക്കുകൾ ഇപ്രകാരമായിരുന്നു. ‘തരുൺ ഈ സിനിമയെ സംബന്ധിച്ചിടത്തോളം നമ്മൾ അധികം ടെൻഷൻ അടിക്കുക ഒന്നും വേണ്ട. നമ്മൾ രണ്ട് പേരും നമ്മുടെ ജോലി വൃത്തിക്ക് ചെയ്യുക. എന്നിട്ട് ലാലിന്‍റെ തോളത്ത് കയറിയിരിക്കുക. ലാല് നമ്മളെയും കൊണ്ട് അങ്ങ് പറന്നോളും’. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ജോലി കൃത്യമായി ചെയ്‌തു. ഇപ്പോൾ എല്ലാവരും ലാലേട്ടന്‍റെ തോളിലാണ്. അദ്ദേഹം ഞങ്ങളെയും കൊണ്ട് പറക്കുമെന്ന് വിശ്വസിക്കുന്നു,” തരുൺ മൂർത്തി വിശദീകരിച്ചു.
ജനുവരി 30ന് തുടരും തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യം അണിയറ പ്രവര്‍ ത്തകര്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ സിനിമയുടെ ബിസിനസ് സംബന്ധമായ കാര്യ ങ്ങളിൽ അന്തിമമായ തീരുമാനങ്ങൾ സംഭവിക്കുന്നത് ജനുവരി അവസാനവാരം ആയി രുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്.
“ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഈ ചിത്രം റിലീസ് ചെയ്യാൻ ഞങ്ങളാരും ആഗ്രഹിച്ചിരുന്നില്ല. ആയതിനാലാണ് റിലീസ് തീയതി മാറ്റിവച്ചത്. മാർച്ച് അവസാന വാരത്തോടെ മോഹൻലാൽ ചിത്രം എമ്പുരാന്‍റെ ബ്രഹ്‌മാ ണ്ഡ റിലീസും സംഭവിക്കുന്നുണ്ട്. രണ്ട് മോഹൻലാൽ ചിത്രങ്ങൾ അടുത്തടുത്ത് റിലീസ് ചെയ്യേണ്ടെന്നുള്ള തീരുമാനത്തിന്‍റഎ അടിസ്ഥാനത്തിൽ ‘എമ്പുരാന്‍റെ’ റിലീസിന് ശേഷം ‘തുടരും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കൃത്യമായ ഡേറ്റും മറ്റു വിശദാംശങ്ങളും പിന്നാലെ അറിയിക്കും,” തരുൺ മൂർത്തി വെളിപ്പെടുത്തി.