Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹിജ്‌റ പുതുവത്സര ദിനത്തിൽ പുത്തൻ കിസ്​വ അണിഞ്ഞ് വിശുദ്ധ കഅബാലയം


മക്ക: ഹിജ്റ വർഷത്തിലെ പുതുവത്സര ദിനമായ മുഹറം ഒന്നിന് പുത്തൻ കിസ് വയുടെ പുതുമോടിയിൽ തിളങ്ങി മക്കയിലെ വിശുദ്ധ കഅബാലയം. ഗ്രാന്‍ഡ് മോസ്‌കിന്റെ യും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറി റ്റിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ഷിക പാരമ്പര്യമനുസരിച്ച് വിശുദ്ധ കഅബയെ കിസ്വ കൊണ്ട് അലങ്കരിച്ചത്.

വിശുദ്ധ കഅബ കിസ് വ മറ്റുന്നതിന് കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്സില്‍ നിന്നുള്ള 159 കരകൗശല വിദഗ്ധർ അടങ്ങുന്ന സംഘം നേതൃത്വം നൽകി. പഴയ കിസ് വ അഴിച്ചു മാറ്റിയ ശേഷമാണ് പുതിയത് സ്ഥാപിച്ചത്. കഅ്ബക്ക് ചുറ്റും പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്.

1,350 കിലോഗ്രാം ഭാരവും 14 മീറ്റര്‍ ഉയരവുമുള്ള കിസ്‌വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. നാലു കഷ്ണങ്ങള്‍ അടങ്ങിയ കിസ്‌വയുടെ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ കഅ്ബാ ലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്‍ട്ടനും അടങ്ങിയതാണ് കിസ് വ.

ഏകദേശം 1,000 കിലോഗ്രാം അസംസ്‌കൃത സില്‍ക്ക്, 120 കിലോഗ്രാം സ്വര്‍ണ്ണ നൂലുകള്‍, 100 കിലോഗ്രാം വെള്ളി നൂലുകള്‍ എന്നിവ ഉപയോഗിച്ചാണ് കിസ് വ തയ്യാറാക്കിയിരി ക്കുന്നത്‌. വിശുദ്ധ കഅബയുടെ കിസ്വയ്ക്കായുള്ള കിംഗ് അബ്ദുല്‍ അസീസ് കോംപ്ല ക്സില്‍ 200 ഓളം കരകൗശല വിദഗ്ധരും അഡ്മിനിസ്ട്രേറ്റര്‍മാരും പ്രത്യേക പരിശീലനം ലഭിച്ചവരും അടങ്ങുന്ന സംഘം ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് ഇത് തയ്യാറാക്കുന്നത്‌.

16 മീറ്റര്‍ നീളവും കമ്പ്യൂട്ടറൈസ്ഡ് സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തയ്യല്‍ മെഷീനും ഇവിടെയുണ്ട്. കൂടാതെ, ലബോറട്ടറി, അഡ്മിനിസ്‌ ട്രേറ്റീവ് സേവനങ്ങള്‍, ഗുണനിലവാര നിയന്ത്രണ സംവിധാനം, തൊഴിലാളികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി വിവിധ വകുപ്പുകളും ഇവിടെ ഒരുക്കി യിട്ടുണ്ട്. എല്ലാ വർഷവും ഹജ്ജ് സീസൺ കഴിഞ്ഞാണ് കിസ് വ മാറ്റുന്നത്. കിസ് വ മാറ്റുന്നത് മക്കയിൽ വലിയ ചടങ്ങായാണ് കഴിക്കുന്നത്. വലിയ പ്രാർഥന അന്നത്തെ ദിവസം നടക്കും. കിസ് വ കൊണ്ടു വരുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം നടക്കുന്നത് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കീഴിൽ ആണ്.


Read Previous

ഫ്ലൈറ്റ് സമയക്രമം പാലിയ്ക്കാതെ പ്രവാസികളെ കുഴപ്പിയ്ക്കുന്ന എയർ ഇന്ത്യ നടപടി പ്രതിഷേധാര്‍ഹം: നവയുഗം

Read Next

വര്‍ക്ക് വിസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; പദ്ധതിയുടെ രണ്ടാം ഘട്ടവുമായി യുഎഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »