വിശുദ്ധ ഖുർആൻ എല്ലാവര്‍ക്കും വഴികാട്ടി, ആഴത്തിലുള്ള പഠനം അനിവാര്യം: ഉമർ സഖാഫി


റിയാദ്: വിശുദ്ധ ഖുർആൻ എല്ലാ മനുഷ്യർക്കും മാർഗദർശനം നൽകുന്ന ഗ്രന്ഥമാണെന്നും ഖുർആനിന്റ
ആഴത്തിലുള്ള പഠനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ഐ.സി.എഫ് നാഷണൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് . ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൻ സംഘടിപ്പിച്ച ട്യൂണപ്പ് പരിപാടിയിൽ ‘പ്രവർത്തകൻ്റെ മാർഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ മുൻവിധിയില്ലാതെ സമീപിക്കണമെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊ ള്ളണമെന്നും ശൈഖ് അജ്മീർ ഖാജ ഉൾപ്പെടെയുള്ള പൂർവികരുടെ മാതൃകകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേ ഹം ഓർമ്മിപ്പിച്ചു. റീജിയൻ സംഘടനാ സെക്രട്ടറി അബ്ദുൽ ലത്തീഫ് മിസ്ബാഹിയുടെ അധ്യക്ഷത യിൽ നടന്ന പരിപാടി ഈസ്റ്റേൺ ചാപ്റ്റർ ജനറൽ സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്ഘാടനം ചെയ്തു.’

ഐ.സി.എഫ് ഘടന’ എന്ന വിഷയത്തിൽ റിയാദ് റീജിയൻ വിമൻ എംപവർമെൻ്റ് സെക്രട്ടറി ജാബിറലി പത്തനാപുരം ക്ലാസെടുത്തു. പ്രവാസി വായന കാമ്പയിൻ 2025-ൽ ഇൻ്റർനാഷണൽ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് ടെൻ ബഹുമതി നേടിയ സഹാഫ യൂണിറ്റിനുള്ള ഐ.സിയുടെ ഉപഹാരം ഐ.സി.എഫ് നാഷണൽ നോളേജ് സെക്രട്ടറി അഷ്‌റഫ് സാഹിബ് കൈമാറി.

റിയാദ് ഐ.സി.എഫ് ദാഇ ശാഹിദ് അഹ്‌സനി പ്രാർത്ഥന നടത്തി.റിയാദ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു. അബ്ദുൽ മജീദ് താനാളൂർ, അബ്ദുൽ ലത്തീഫ് മാനിപുരം, അബ്ദുറ ഹ്മാൻ സഖാഫി ബദിയ, ബഷീർ മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു.


Read Previous

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റെര്‍ സെൻട്രൽ കമ്മിറ്റി: അബ്ദുൽ ഖയ്യൂം ബുസ്താനി പ്രസിഡണ്ട്‌; 6 യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു

Read Next

റിയാദിലെ ബത്ഹയില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി, കണ്ടെത്തിയത് ഐഫോണുകളുടെ വ്യാജനെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »