
തിരുവനന്തപുരം: സമരത്തെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ സമീപനത്തിനെതിരെ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിത കാല സമരത്തിന്‍റെ 50-ാം ദിവസമായ മാർച്ച് 31 ന് മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് ആശ വര്‍ക്കര്‍മാർ സമര സമിതി നേതാവ് എസ് മിനി അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വരുന്ന രാപ്പകൽ സമരം 47 ദിവസവും അനിശ്ചിത കാല നിരാഹാര സമരം 9 ദിവസവും പിന്നിടുകയാണ്. മാർച്ച് 19 ന് മന്ത്രി വിളിച്ച കൂടിക്കാഴ്‌ചയ്ക്ക് ശേഷം പിന്നീട് ആശ വർക്കർമാരുമായി സർക്കാർ ബന്ധപ്പെട്ടിട്ടില്ല. ഓണറേറിയം വർധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ ഫെബ്രുവരി 10ന് ആശമാര്‍ സമരം ആരംഭിച്ചത്.