പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുത ലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോ ടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്.

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഹോര്‍മോണ്‍ ഇംബാലന്‍സ്. ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്‌സ്വിങ്‌സ് വരെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
യോഗ – ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം ഹോര്‍മോണ്‍ അസന്തുലനത്തിന് കാരണമാകാം. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍, യോഗ, ധ്യാനം പോലുള്ളവ ശീല മാക്കാം.
ഉറക്കം – ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണം. ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്താന്‍ ഉറക്കം വളരെ പ്രധാനമാണ്.
ഭക്ഷണം – ധാരാളം പഴവും പച്ചക്കറിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുന്നത് നല്ലത്.