Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു: നിര്‍മാണ മേഖല അടക്കം നിശ്ചലമാകും; അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടലിന്റെ വക്കില്‍. ഇത് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമായിരിക്കുകയാണ്.

വാണിജ്യ സിലിണ്ടറുകള്‍ കിട്ടാതായതോടെ ഹോട്ടല്‍ മേഖല സ്തംഭിച്ചു. ഇതോടെ ഈ രംഗത്ത് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാനം നിലച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ചെറിയ സിലിണ്ടറുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതും ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതും തിരഞ്ഞെടുപ്പും പ്രമാണിച്ച് വോട്ട് രേഖപ്പെടുത്താന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനി ച്ചിരുന്നതാണ്. റംസാന്‍ കൂടി അടുത്തതോടെ ഇവര്‍ യാത്ര നേരത്തെയാക്കി.

തിരുവനന്തപുരത്തെ പ്രമുഖ മാളുകളില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാ യതായി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. 25 പേര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പലയിടത്തും അഞ്ചോ ആറോ പേര്‍ മാത്രമാണ് ഉള്ളത്. കേരളത്തിലെ നിര്‍മാണ മേഖല, കൃഷി, ചെങ്കല്‍ ഖനനം, പരമ്പരാഗത പലഹാര നിര്‍മാണം എന്നിവയെല്ലാം അന്യസംസ്ഥാന തൊഴിലാളികളെയാണ് പ്രധാന മായും ആശ്രയിക്കുന്നത്. തെങ്ങ് ചെത്ത് പോലുള്ള പ്രാദേശിക നൈപുണ്യം വേണ്ട മേഖലകളില്‍ പോലും ഇവരുടെ സേവനം നിര്‍ണായകമാണ്. ഇവര്‍ മടങ്ങുന്നതോടെ ഈ മേഖലകളെ പൂര്‍ണമായും നിശ്ചല മാക്കുമോ എന്ന ആശങ്കയിലാണ് ഉടമകള്‍.

നിലവില്‍ ബംഗാള്‍, അസം റൂട്ടുകളിലെ ട്രെയിനുകള്‍ ആഴ്ചകളോളം നീളുന്ന വെയിറ്റിങ് ലിസ്റ്റിലാണ്. ഒരിക്കല്‍ മടങ്ങിയാല്‍ മാസങ്ങള്‍ക്ക് ശേഷമേ ഇവര്‍ തിരിച്ചെത്തൂ എന്നത് കേരളത്തിന്റെ സമ്പദ്‌വ്യ വസ്ഥയെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.


Read Previous

ഒമാനിലെ ഡ്രോണ്‍ അപകടം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11 ല്‍ 10 പേരും ഇന്ത്യക്കാര്‍; സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

Read Next

ഇന്ത്യ അടുത്ത സുഹൃത്ത്: ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ കടത്തിവിടുമെന്ന് ഇറാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »