Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൃഹ സമ്പര്‍ക്കം പാളി; ഇഴഞ്ഞിഴഞ്ഞ് നവകേരള സര്‍വേ; താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമെന്ന് സിപിഎം വിലയിരുത്തല്‍


കൊച്ചി: സിപിഎമ്മിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി പാളിപ്പോയെന്ന് പാര്‍ട്ടിതല വിലയിരുത്തല്‍. താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമായതാണ് കാരണമെന്നും അഭിപ്രായമുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് സിപിഎം ഗൃഹ സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ നിസഹകരണം മൂലം പരിപാടി പാടേ പാളിപ്പോവുകയായിരുന്നു.

പിന്നാലെ ആരംഭിച്ച നവകേരള സര്‍വേയും എങ്ങുമെത്തിയില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അഭിപ്രായം തേടാനുമാണ് നവകേരള സര്‍വേ തീരുമാനിച്ചത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയാണ് സര്‍വേ.

എന്നാല്‍ 85,000 വളണ്ടിയര്‍മാര്‍ പങ്കെടുത്ത സര്‍വേ ഫെബ്രുവരി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ പകുതി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വേയുമായി സഹകരിക്കാന്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകുന്നില്ല എന്ന സ്ഥിതിയാണുള്ളത്.

ഉദ്യോസ്ഥര്‍ മാത്രമാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനാ സംവിധാനത്തിലെ പോരായ്മകളും താഴെത്തട്ടിലെ നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കാനും നേതൃത്വം ആലോചിക്കുന്നു.


Read Previous

ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്; പ്രസാധകര്‍ കള്ളം പറയുന്നു, ഓണ്‍ലൈനില്‍ ലഭ്യമെന്ന് രാഹുല്‍ഗാന്ധി

Read Next

മാഹിറുൽ ഖുർആൻ – മിറാകിൾ കോൺവൊക്കേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »