കോട്ടയത്ത് ‘അരളിയില ജ്യൂസ്’ കഴിച്ച ഗൃഹനാഥൻ മരിച്ചു


കോട്ടയത്ത് ‘അരളിയില ജ്യൂസ്’ കഴിച്ച ഗൃഹനാഥൻ മരിച്ചു. മൂലവട്ടം സ്വദേശി മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അരളിയില ജ്യൂസ് കഴിച്ചതിനെ തുടർന്ന് കണ്ടെത്തിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഷാംശം ഉള്ളിൽച്ചെന്നാതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം മാത്രമേ എന്ത് വിഷമാണ് ഉള്ളിൽ ചെന്നതെന് വ്യക്തമാവുകയുള്ളൂ. മെയ് മാസത്തിൽ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ അരളിപ്പൂവ് കഴിച്ച് മരിച്ചിരുന്നു. മെഡിക്കൽ പഠനത്തിനായി യുകെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോൺ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ അരളി ചെടിയുടെ ഇലയും പൂവ് വായിലിട്ട് ചവച്ചിരുന്നു.

വിമാനത്താവളത്തില്‍ എത്തിയശേഷം പെൺകുട്ടിക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ സൂര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം ക്ഷേത്രത്തിലെ വഴിപാടുകളിൽ അരളി പൂക്കൾ ഉപയോഗിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരോധിച്ചിരുന്നു.


Read Previous

സംസ്ഥാന വ്യാപകമായി ഇന്ന് ശക്തമായ മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Read Next

കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചു’; ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »