Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം  


ഹൂസ്റ്റൺ: കുവൈത്തിൽ കഴിഞ്ഞദിവസം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന  കെട്ടിട സമുച്ചയത്തിന് തീപിടിച്ചു മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനി ടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്‌ടിക്കുന്നതുമായിരുന്നു വെന്നും മരണമടഞ്ഞ 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യം. ദുരന്തത്തിൽ 23 മലയാളികൾക്കാണ് ജീവൻ നഷ്ടപെട്ടത്.

ജൂൺ 16 നു ഞായറാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനക്ക് ശേഷം ഇടവക വികാരി റവ. സാം കെ. ഈശോ അസിസ്റ്റൻ്റ് വികാരി റവ. ജീവൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ സഖ്യം മീറ്റിംഗിൽ സെക്രട്ടറി വിജു വർഗീസ് ഈ വൻ ദുരന്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുവാനായി യുവജനസഖ്യമായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

അന്ന് നടന്ന ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ആരാധന മദ്ധ്യേയും ഇടവകയുടെ അനുശോചനം വികാരി റവ. സാം. കെ ഈശോ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു .


Read Previous

‘പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു

Read Next

വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം ധീരവും അവസരോചിതവുമെന്നു ഒഐസിസി യു എസ് എ –

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »