Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടുത്ത പോപ്പിനെ എങ്ങനെ തെരഞ്ഞടുക്കും? പ്രക്രിയകൾ ഇവയെല്ലാം, മാർപാപയുടെ വിയോഗത്തിൽ 9 ദിവസം ദുഃഖാചരണം


തന്‍റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി പിതാവിന്‍റെ ഭവനത്തിലേക്ക് ആ മഹാ ഇടയന്‍ യാത്ര ആയിരിക്കുന്നു. ഒന്‍പത് ദിവസം നീളുന്ന ഔദ്യോഗിക ദുഃഖാചരണമുണ്ടാകും. സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തിന് അന്തിമോചാരമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. ആറ് ദിവസത്തിനകമാകും സംസ്‌കാര കര്‍മ്മകള്‍ നടക്കുക. സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയിലെ പരമ്പരാഗത അന്ത്യ കര്‍മ്മകള്‍ക്ക് ശേഷം സാന്താമരിയ മഗ്ഗോയിരിലെ പള്ളിയിലാകും അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം സംസ്‌കരിക്കുക.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കോണ്‍ക്ലേവിന് തുടക്കമാകും. 80 വയസിന് മുകളിലുള്ള കര്‍ദ്ദി നാള്‍മാര്‍ക്ക് പുതിയ പോപ്പിന് വേണ്ടി വോട്ട് ചെയ്യാം. സിസ്റ്റൈന്‍ പള്ളിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് പുക വരുന്നതാണ് പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്നതിന്‍റെ സൂചന. പിന്നീട് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യും. സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിലെ മട്ടുപ്പാവില്‍ നിന്ന് അദ്ദേഹത്തിന്‍റെ പേരും പ്രഖ്യാപിക്കും. ഇതോടെ കത്തോലിക്ക സഭയുടെ പുതുചരിത്രത്തിന് തുടക്കമാകും. ലോകമെമ്പാടുമുള്ള വിശ്വസികള്‍ പുതിയ ഇടയന് വേണ്ടി കാക്കുകയാണ്.

ആഗോള കത്തോലിക്ക സമൂഹത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തി ഇന്ത്യന്‍ സമയം പതിനൊന്ന് മണിയോടെയാണ് പോപ്പ് വിടവാങ്ങിയത്. ന്യൂമോണിയയും വൃക്ക രോഗവും മൂലം രണ്ട് മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. പോപ്പിന്‍റെ വിയോഗത്തില്‍ ലോകമെമ്പാടും വിവിധ ചടങ്ങുകള്‍ നടക്കും. വത്തിക്കാന്‍ ചേമ്പര്‍ലെയിന്‍ ആയി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ കെവിന്‍ ഫരെല്‍ ആണ് പോപ്പിന്‍റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് തവണ അദ്ദേഹത്തിന്‍റെ പേര് ഉച്ചരിച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അടച്ചു. അദ്ദേഹം താമസിച്ചിരുന്ന സ്വകാര്യ അപ്പാര്‍ട്ട്മെന്‍റും അടച്ചു.

അധികാരമുദ്ര ആയിരുന്ന പോപ്പിന്‍റെ മോതിരം ഊരി ചുറ്റിക കൊണ്ട് അടിച്ച് നശിപ്പിച്ചു. പിന്നീട് ഭൗതിക ദേഹത്തില്‍ ചുവന്ന അങ്കവസ്‌ത്രം ധരിപ്പിച്ചു. തലയില്‍ കിരീടവും വച്ചു. പിന്നീട് സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയിലെത്തിച്ച മൃതദേഹം മൂന്ന് ദിവസം ഇവിടെ പൊതുദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുക യാണ്.

പുതിയ പോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയ

പോപ്പ് ഫ്രാന്‍സിസിന്‍റെ മരണത്തിന് ശേഷം പരമാവധി പതിനഞ്ച് ദിവസത്തിന് ശേഷമെങ്കിലും പുതിയ പോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്. 252 കര്‍ദിനാള്‍മാര്‍ ഉള്ളതില്‍ എണ്‍പത് വയസിന് മുകളിലുള്ള 138 പേര്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണ്. ഇവര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടി വോട്ട് ചെയ്യും. ഒരു കുര്‍ബാനയോട് കൂടിയാണ് കോണ്‍ക്ലേവിന് തുടക്കമാകുന്നത്. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് കൊണ്ട് രഹസ്യമായി വോട്ട് ചെയ്യും.

പോപ്പ് ഫ്രാന്‍സിസിന്‍റെ അന്ത്യ സന്ദേശം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ഒരു കാലഘട്ടത്തിന്‍റെ കൂടി അന്ത്യമാണ്. എന്നാല്‍ അനുകമ്പ യുടെയും സമാധാനത്തിന്‍റെയും കരുണയുടെയും ആ പാരമ്പര്യം ലോകമെമ്പാടുമുള്ള എല്ലാ കത്തോ ലിക്ക വിശ്വാസികളെയും പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും. വിശ്വാസികളോടുള്ള അദ്ദേഹത്തിന്‍റെ ബന്ധം വെളിപ്പെടുത്തുന്നതാണ് സാന്താമരിയ മഗ്ഗോയ്റിലെ അദ്ദേഹത്തിന്‍റെ അന്ത്യ വിശ്രമ സ്ഥലം.

ആരാകും അദ്ദേഹത്തിന്‍റെ മാര്‍ഗം പിന്തുടരാനെത്തുന്നതെന്നറിയാന്‍ കോണ്‍ക്ലേവ് തുടങ്ങുന്നതോടെ ലോകം കാത്തിരിപ്പ് ആരംഭിക്കും. ലോകമെമ്പാടുമുള്ള 130 കോടി കത്തോലിക്കാ വിശ്വാസികളെ നയിക്കുക എന്ന ഉത്തരവാദിത്തവും വെല്ലുവിളിയും ആരാകും ഏറ്റെടുക്കുക എന്നതും നിര്‍ണായകമാണ്.


Read Previous

വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയിൽ താമസം; മടങ്ങുന്നത് കത്തോലിക്ക സഭയിൽ മാറ്റത്തിന് ശംഖൊലി മുഴക്കിയ മഹാ ഇടയൻ

Read Next

കത്തോലിക്ക സഭയിൽ മാറ്റത്തിന് ശംഖൊലി മുഴക്കിയ മഹാ ഇടയൻ; മാർപാപ്പയിലൂടെ ലോകം കാതോർത്ത മാറ്റങ്ങൾ ഇവയെല്ലാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »