Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?’; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി


ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം. പി എം ശ്രീ പദ്ധതി സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം കാറിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ചോദ്യം. പോകുന്നതിനിടെ തിരിഞ്ഞുനിന്ന്, പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി എന്നു ചോദിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം വി ഗോവിന്ദനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി സിപിഐക്കെതിരെ പരോക്ഷ വിമര്‍ശന വുമായി രംഗത്തു വന്നിരുന്നു. ഇടതുനയമൊന്നും ആരും പഠിപ്പിക്കേണ്ടെന്നും എസ്എസ്‌കെ ഫണ്ട് ലഭിച്ചില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയുകയും ചെയ്തിരുന്നു.


Read Previous

അവധി ദിനത്തിൽ പണം തന്നാലും പണി എടുക്കേണ്ട; തൊഴിലാളി സൗഹൃദ അന്തരീക്ഷമൊരുക്കാൻ സൗദി

Read Next

എവി ഗോപിനാഥ് ഇനി എല്‍ഡിഎഫിനൊപ്പം; പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തില്‍ ധാരണയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »