Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

 ജാഡക്കാരീ എത്ര ദിവസമായിട്ട് നമ്പർ ചോദിക്കുവാ’; രാഹുലിന്റെ ചാറ്റുകൾ പുറത്ത്


യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കുട്ടത്തിൽ യുവതിക്കയച്ച ചാറ്റുകൾ പുറത്ത്. 2020 മേയ് മാസത്തിൽ രാഹുൽ ഒരു പാർട്ടിക്കാരിക്ക് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഒരു ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

കുഞ്ഞനിയന്റെ കുഞ്ഞു തമാശ’ എന്ന യുവതിയുടെ മെസേജിന് ‘അയ്യേ ഞാൻ അനിയനൊന്നുമല്ല’ എന്ന് രാഹുൽ മറുപടി നൽകുന്നു. ‘താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ,’ എന്ന് രാഹുൽ പറയുമ്പോൾ ‘അത് നേരിട്ട് കാണാത്തതുകൊണ്ടാ’ എന്ന് യുവതി മറുപടി നൽകുമ്പോൾ ‘നാച്വറൽ ഫോട്ടോസൊക്കെ കണ്ടിട്ടുണ്ട്, താൻ പൊളിയാണ്’ എന്നായിരുന്നു മറുപടി.

‘ജാഡക്കാരി, സൗന്ദര്യമുള്ളതിന്റെ ജാ‌ഡ’ എന്ന് രാഹുൽ പറയുമ്പോൾ ആ സ്ത്രീ ‘അയ്യേ’ എന്ന് മറുപടി നൽകുന്നു. ‘എന്ത് അയ്യേ, ഞാൻ വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ, സുന്ദരിമാർ എല്ലാം ഇങ്ങനെയാണ്’- എന്നായിരുന്നു ഇയാളുടെ മറുപടി. ‘താൻ ഭയങ്കര ജാഡയാണല്ലേ, ഞാൻ എത്ര ദിവസമായിട്ട് നമ്പർ ചോദിക്കുവാ’- എന്നൊക്കെ രാഹുൽ പറഞ്ഞതായിട്ടാണ് ചാറ്റിൽ ഉള്ളത്.

അതേസമയം, അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. പേര് പറഞ്ഞില്ലെങ്കിൽ പോലും നടി ഉദ്ദേശിച്ചത് രാഹുലിനെ തന്നെയാണെന്നാണ് എല്ലാവരുടെയും അനുമാനം. ഇതിനുപിന്നാലെയാണ് രാഹുൽ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ ഒരു സ്ത്രീ പുറത്തുവിട്ടിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ചേക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


Read Previous

മൃതദേഹത്തെ അണിയിച്ചൊരുക്കി, പുതിയ സാദ്ധ്യത പങ്കുവച്ച് യുവതി

Read Next

തന്നെയല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് ?’; ഫോണ്‍ സംഭാഷണം പുറത്ത്, രാഹുല്‍ കൂടുതല്‍ കുരുക്കിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »