Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ എത്ര ടെമ്പോ പണം ലഭിച്ചു?.. മോഡിയോട് രാഹുലിന്റെ ചോദ്യം


ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങള്‍ ഗൗതം അദാനിക്ക് തീറെഴുതിക്കൊടു ക്കാന്‍ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണ മെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയും അംബാനിയും കോണ്‍ഗ്രസിന് അര്‍ധരാത്രി ടെമ്പോകളില്‍ കള്ളപ്പണം നല്‍കിയെന്ന് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി ആരോപി ച്ചിരുന്നു. എങ്കില്‍ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ച് രാഹുല്‍ രംഗത്തു വന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് മോഡി പിന്നീട് മിണ്ടിയതേയില്ല.

അദാനിയുമായി മോഡിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ വീണ്ടും രംഗത്തു വന്നത്. ലഖ്‌നോ വിമാനത്താളത്തില്‍ നിന്ന് മുംബൈക്കുള്ള യാത്രക്കിടെയാണ് സമൂഹ മാധ്യമമായ ‘എക്‌സി’ല്‍ രാഹുല്‍ മോഡിയോട് ചോദ്യമുന്നയിച്ചത്.

‘ഇന്ന് ഞാന്‍ ലഖ്‌നോ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവിടുന്ന് മുംബൈവരേക്കും ഗുവാഹത്തിയില്‍ നിന്ന് അഹ്മദാബാദ് വരേക്കും എല്ലാ വിമാനത്താവളങ്ങളും പ്രധാനമന്ത്രി തന്റെ ‘ടെമ്പോ സുഹൃത്തി’ന് നല്‍കിയിരിക്കുകയാണ്.എത്ര ടെമ്പോകള്‍ക്കാണ് രാജ്യത്തിന്റെ ആസ്തികള്‍ വിറ്റത്? ഇക്കാര്യം നരേന്ദ്ര മോഡി രാഷ്ട്രത്തോട് പറയുമോ?’ -രാഹുല്‍ ചോദിച്ചു. മുംബൈ, അഹമ്മദാബാദ്, ലഖ്‌നോ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളെ വിഡിയോയില്‍ രാഹുല്‍ പരാമര്‍ശിച്ചു.

‘2020 നും 2021 നുമിടക്ക് നികുതിദായകരുടെ പണം കൊണ്ട് നിര്‍മിച്ച ഏഴ് വിമാനത്താവ ളങ്ങളാണ് 50 വര്‍ഷത്തേക്ക് ഗൗതം ഭായിക്ക് നല്‍കിയത്. ഇതിനായി എത്ര ടെമ്പോക ളെടുത്തു എന്നത് ജനങ്ങളോട് പറയണം. എപ്പോഴാണ് ഇതിന്റെ അന്വേഷണം തുടങ്ങുന്നത്? അദാനിയും അംബാനിയും ഞങ്ങള്‍ക്ക് കള്ളപ്പണം നല്‍കിയെന്ന് അഞ്ചോ ആറോ ദിവസം മുമ്പാണ് നിങ്ങള്‍ പറഞ്ഞത്. ഇ.ഡിയെയും സി.ബി.ഐയെയും അന്വേഷണ ത്തിന് പറഞ്ഞയക്കൂ’ -രാഹുല്‍ പരിഹസിച്ചു. വിമാനത്താവളത്തിലെ അദാനി ഡിഫന്‍സ് ആന്‍ഡ് ഏറോസ്‌പേസിന്റെ പരസ്യവും വിഡിയോയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.


Read Previous

ഫെയ്‌സ് ബുക്കും ഇന്‍സ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; പ്രതിസന്ധിയിലായത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

Read Next

മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തില്‍ ഏറ്റുന്നത് മതത്തിന്‍റെ പേരില്‍ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസിലാക്കണം’: കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »