Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദമ്മാം ദഹ്‌റാൻ മാളിലെ അഗ്നിബാധ, മൂന്ന് വർഷത്തിന് ശേഷം രണ്ടര കോടി റിയാലിന്‍റെ നഷ്ടപരിഹാരം


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ദഹ്‌റാൻ മാളിൽ 2022ൽ ഉണ്ടായ അഗ്നിബാധയുടെ നഷ്ടപരിഹാരമായി രണ്ടര കോടി റിയാൽ അനുവദിച്ചു. അറേബ്യൻ ഷീൽഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുമായി ഈ തുകക്കുള്ള അന്തിമ ഒത്തുതീർപ്പ് കരാർ നേടിയതായി മാൾ അധികൃതർ അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ സ്ഥിതിചെയ്യുന്ന ദഹ്‌റാൻ മാളിൽ 2022 മേയ് 13നു രാവിലെ ഭാഗിക തീപിടിത്തം സംഭവിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെങ്കിലും മാളിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ ഒത്തുതീർപ്പ് കമ്പനിയുടെ സാമ്പത്തിക നിലയിൽ പ്രധാനമായ തിരിച്ചടിയുണ്ടാക്കില്ല എന്ന് അറേബ്യൻ ഷീൽഡ് വ്യക്തമാക്കിയിരുന്നു.

ലോകത്തെയും രാജ്യത്തിന്റെയും മുൻനിര റീ-ഇൻഷുറൻസ് പങ്കാളികളുമായുള്ള ശക്തമായ ബന്ധം അന്തിമ കരാർ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ഈ ഒത്തുതീർപ്പ് എല്ലാ പങ്കാളികൾക്കും ഗുണകരമായൊരു പരിഹാരമാണെന്നും 2022 മുതൽ നീണ്ടുനിന്ന പ്രസിദ്ധമായ ഒരു കേസിന്റെ അന്തിമമായ സമാപ്തിയാണിതെന്നും കമ്പനി വ്യക്തമാക്കി.


Read Previous

റിയാദ് മുസാഹ്മിയ ഏരിയ കെഎംസിസി കൺവെൻഷൻ

Read Next

ബിഗ് ബോസിനെ കുറിച്ച് മനസ് തുറന്ന് മോഹൻലാൽ ‘തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, അതുപോലെ അവർ ഉപയോ​ഗിക്കുന്ന ഭാഷകളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »