Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിലെ ബത്ഹയില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി, കണ്ടെത്തിയത് ഐഫോണുകളുടെ വ്യാജനെ.


റിയാദ്: തലസ്ഥാന നഗരിയിലെ ബത്ഹയിലെ രണ്ടു വെയര്‍ഹൗസുകളില്‍ വാണിജ്യ മന്ത്രാലയം നടത്തി യ റെയ്ഡില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി. അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള, ഉറവിടമറിയാത്ത വ്യാജ മൊബൈല്‍ ഫോണുകളും ആക്‌സസറീസും അറബ് വംശജന്‍ വന്‍തോതില്‍ ശേഖരിച്ച് ഒറിജിനലാണെന്ന വ്യാജേന വില്‍ക്കുകയായിരുന്നു.

പ്രാദേശിക വിപണിയില്‍ ആറായിരം റിയാല്‍ വിലവരുന്ന ഐഫോണുകളുടെയും മറ്റും വ്യാജനാണ് വെയര്‍ഹൗസുകളില്‍ കണ്ടെത്തിയത്. ഇവയില്‍ ബഹുഭൂരിഭാഗവും ആപ്പിള്‍ കമ്പനിയുടെ പേരിലുള്ള വ്യാജ ഉല്‍പന്നങ്ങളാണ്.

സ്മാര്‍ട്ട് ഫോണുകള്‍, ചാര്‍ജറുകള്‍, കേബിളുകള്‍, വയേര്‍ഡ്, വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ എന്നിവ അടക്കം 35,000 ലേറെ വ്യാജ ഉല്‍പന്നങ്ങള്‍ വെയര്‍ഹൗസുകളില്‍ നിന്ന് പിടികൂടി. വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ച അറബ് വംശജനെ ബന്ധപ്പെട്ട വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വ്യാജ സ്മാര്‍ട്ട് ഫോണുകള്‍ സൂക്ഷിച്ച വെയര്‍ ഹൗസുകളില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.


Read Previous

വിശുദ്ധ ഖുർആൻ എല്ലാവര്‍ക്കും വഴികാട്ടി, ആഴത്തിലുള്ള പഠനം അനിവാര്യം: ഉമർ സഖാഫി

Read Next

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തിരുവനന്തപുരത്ത് ടെയ്ലറെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »