ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ഇന്ന് ഉത്രാട ദിനം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പി ക്കാറുള്ളത്. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാൽ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്.. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയപ്പെടുന്ന ഇടങ്ങളുണ്ട്. ഈ ദിവസം കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷി ക്കുന്നതിനായുള്ള അവസാന വട്ട ഒരിക്കങ്ങൾക്കായി ഓടി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാട പാച്ചിൽ എന്നു പറയുന്നത്. തിരുവോണ ദിനത്തിന്റെ തലേദിവസമാണ് ഉത്രാട ദിനം. ഈ ദിവസമാണ് അവസാന ഘട്ട ഒരുക്കങ്ങൾക്കായി മലയാളികൾ ഇറങ്ങുന്നത്. എല്ലാം വാരിക്കൂട്ടി എല്ലാം ചെയ്ത് തീർ ക്കാനുള്ള തിടുക്കത്തെയാണ് ഉത്രാടപാച്ചിൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങൾക്കാവശ്യമായ സാധനങ്ങളുൾപ്പെടെ ഈ ദിവസമാകും വാങ്ങുക. കൂടാതെ ഉത്രാട നാളിലാണ് അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെയും കാത്തു സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.
തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമെല്ലാം വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മലയാളികൾ. കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വൻ തിരക്കാണ്. ഇന്ന് ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്റെ തീവ്രത കൂടും.
ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമാണ്. ഫുട്പാത്തു കളിലെ കച്ചവടക്കാരുടെ മുന്നിലും വൻ തിരക്കാണ്. എത്ര വില കൂടുതലാണെങ്കിൽപ്പോലും ഓണത്തിന് ഒന്നിനും ഒരു കുറവും വരാതെയിരിക്കാൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്.പണ്ടുകാലത്തെ അപേക്ഷിച്ച് നിരവധി കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഒറിജിനൽ പൂക്കൾകൊണ്ട് ഏറെ സമയമെടുത്ത് ചെയ്യുന്ന പൂക്കളത്തിന് പകരം പ്ലാസ്റ്റിക് പൂക്കളം വിപണിയിലുണ്ട്.
ഓണക്കോടി പ്രധാനമായതിനാൽത്തന്നെ വ്യത്യസ്തമാർന്ന കേരളീയ വസ്ത്രങ്ങൾ ഇത്തവണത്തെ ഓണത്തിന് വിപണിയിൽ ലഭ്യമാണ്.പലയിടത്തും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തലസ്ഥാനത്തെ മാർക്കറ്റുകളിൽ സൂചി കുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ചാല, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസാഗരമാണ് ഒഴുകിയെത്തുന്നത്. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഏത് രാജ്യത്തുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുന്നുണ്ട്.
