Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ റോഡ് വികസനത്തിന് വൻ പദ്ധതി; 800 കോടി റിയാൽ ചെലവിൽ എട്ട് റോഡുകൾ നിർമിക്കും


റിയാദ്: റിയാദ് റിങ് റോഡുകളുടെയും മറ്റ് പ്രധാന റോഡുകളുടെയും വികസന പരിപാടിയുടെ രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി 800 കോടി റിയാല്‍ ചെലവില്‍ എട്ട് റോഡുകള്‍ നിര്‍മിക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ (ആര്‍സിആര്‍സി) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍സിആര്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരംഭിച്ച റോഡ് വികസന പദ്ധതിയുടെ ഭാഗമായാണിത്.

തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുക, വിവിധ റോഡുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, മിഡില്‍ ഈസ്റ്റ് മേഖലയില്‍ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി റിയാദിനെ സജ്ജമാക്കുക, രാജ്യത്തിൻ്റെ വിഷന്‍ 2030 പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നായി തലസ്ഥാനത്തെ ഉയര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് റോഡ് വികസന പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ ഇവയാണ്

1 – പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍-അവ്വാല്‍ റോഡ് വികസന പദ്ധതിയില്‍ രണ്ട് പ്രധാന കവലകളുടെ വികസനം, 3 പാലങ്ങളുടെ നിര്‍മ്മാണം, ഒരു തുരങ്കം എന്നിവ ഉള്‍പ്പെടെ 6 കിലോമീറ്ററിലധികം നീളമുള്ള റോഡ് നിര്‍മിക്കും.

2 – അഞ്ച് പ്രധാന കവലകളുടെ വികസനവും 11 പാലങ്ങളുടെയും അഞ്ച് തുരങ്കങ്ങളുടെയും നിര്‍മ്മാണവും ഉള്‍പ്പെടെ 10 കിലോമീറ്റര്‍ നീളമുള്ള അല്‍-തുമാമ റോഡ് ആക്‌സിസ് വികസന പദ്ധതി.

3 – നാല് പ്രധാന കവലകളുടെ വികസനം, മൂന്ന് പാലങ്ങളുടെ നിര്‍മ്മാണം, രണ്ട് തുരങ്കങ്ങള്‍ എന്നിവ ഉള്‍പ്പെടെ 9 കിലോമീറ്റര്‍ നീളമുള്ള ഇമാം അബ്ദുല്ല ബിന്‍ സൗദ് റോഡ് വികസന പദ്ധതി.

4 – രണ്ട് പ്രധാന കവലകളുടെ വികസനവും ഒമ്പത് പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടെ 9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദിറാബ് റോഡ് വികസന പദ്ധതി.

5 – നാല് പ്രധാന കവലകളുടെ വികസനവും നാല് പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇമാം മുസ്ലീം റോഡ് വികസന പദ്ധതി

6 – കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററിനോട് ചേര്‍ന്നുള്ള റോഡ് നെറ്റ്വര്‍ക്ക് വികസന പദ്ധതിയില്‍, മൂന്ന് പ്രധാന കവലകളുടെ വികസനവും 19 പാലങ്ങളുടെ നിര്‍മാണവും ഉള്‍പ്പെടെ 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് നിര്‍മിക്കുക.

7 – കിംഗ് സല്‍മാന്‍ റോഡും അബുബക്കര്‍ അല്‍ സിദ്ദിഖ് റോഡും തമ്മില്‍ ചേരുന്ന കവലയില്‍ ഒരു പാലം നിര്‍മിക്കുന്നതാണ് മറ്റൊരു പദ്ധതി.

8 – തിരക്കേറിയ സ്ഥലങ്ങള്‍ക്കായുള്ള എഞ്ചിനീയറിങ് പരിഷ്‌കരണങ്ങളുടെ പദ്ധതിയാണ് എട്ടാമത്തേത്. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വിവിധ ഇടങ്ങളുടെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതികള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരി ക്കുന്നത്. മെയിന്‍, റിങ് റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള സംരംഭത്തിൻ്റെ ആദ്യ ഘട്ട പദ്ധതികള്‍ 2024 ഓഗസ്റ്റ് 14 നാണ് ആരംഭിച്ചത്.


Read Previous

റമദാന് മുൻപ് പരിശോധന ശക്തം; ജിദ്ദയിൽ സമൂസ ഫാക്ടറി അടപ്പിച്ചു, 2.7 ടൺ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു

Read Next

റിയാദില്‍ മുവാറ്റുപുഴ സ്വദേശി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »